Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാക്കില്‍ വീണ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു

തൃശൂര്‍: തീവണ്ടിയില്‍ നിന്ന്‌ വീണ്‌ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധന റിപ്പോര്‍ട്ട്. അനുജത്തിക്കൊപ്പം പതിനയ്യായിരം രൂപയുമായി വീടുവിട്ടിറങ്ങിയ ഒറീസ സ്വദേശിനി നന്ദിനി(15) ആണ്‌ പീഡനത്തിന്‌ ഇരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

പണം മോഷ്‌ടിച്ചശേഷം പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നു തള്ളിയിടുകയായിരുന്നുവെന്നാണ്‌ സൂചന. സഹാദരിക്കൊപ്പമുണ്ടായിരുന്ന 'ബഡാഭായി' ആണ്‌ തള്ളിയിട്ടതെന്ന്‌ അനുജത്തി പോലീസിന്‌ മൊഴിനല്‍കിയിരുന്നു. പുതുക്കാട്‌ ചിറ്റിശേരി തുണ്ടേപ്പറമ്പില്‍ പി.എ. സിറാമിക്‌സ്‌ കമ്പനിയിലെ ജീവനക്കാരനായ ഒറീസ സ്വദേശി ഭരത്‌സീനയ്യ ദമ്പതികളുടെ മക്കളാണ്‌ ഇരുവരും

തിങ്കളാഴ്‌ച ഉച്ചയ്‌ക്കു തൃശൂര്‍ ചെമ്പിശേരി റെയില്‍വേ ട്രാക്കില്‍ പരുക്കേറ്റ നിലയില്‍ കാണപ്പെട്ട ഒറീസ സ്വദേശി നന്ദിനി (15) അതീവ ഗുരുതരാവസ്‌ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

നന്ദിനിക്കൊപ്പമുണ്ടായിരുന്ന നാലുവയസുകാരിയായ അനുജത്തി പ്രമോദിനിയെ എറണാകുളം നോര്‍ത്ത്‌ റെയില്‍വേ സ്‌റ്റേഷനില്‍ കോര്‍ബതിരുവനന്തപുരം എക്‌സ്‌പ്രസില്‍നിന്നു കണ്ടെത്തിയിരുന്നു. പ്രമോദിനിയെ കോടതിയില്‍ ഹാജരാക്കിയശേഷം മാതാപിതാക്കള്‍ക്കൊപ്പം അയച്ചു.

അനുജത്തിയുമൊത്തു നാടുവിടാനൊരുങ്ങിയ നന്ദിനിയെ പണം അപഹരിച്ചശേഷം സുഹൃത്തായ യുവാവ്‌ ട്രെയിനില്‍നിന്നു തള്ളിയിടുകയായിരുന്നെന്നു പോലീസ്‌ സംശയിക്കുന്നത്.. കുട്ടിയുടെ കൈവശമുണ്ടായിരുന്ന പതിനയ്യായിരത്തോളം രൂപ നഷ്‌ടപ്പെട്ടിട്ടുണ്ട്‌. പുതുക്കാട്‌ നന്ദിനിക്കൊപ്പം കണ്ട ഒറീസ സ്വദേശിയെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുകയാണ്.

തിങ്കളാഴ്‌ച ഉച്ചയ്‌ക്കു മംഗള എക്‌സ്‌പ്രസ്‌ കടന്നുപോയപ്പോഴാണു നന്ദിനിയെ ഗുരുതരാവസ്‌ഥയില്‍ ട്രാക്കില്‍ കണ്ടത്‌. റെയില്‍വേ കരാര്‍ തൊഴിലാളികളും ഓട്ടോറിക്ഷക്കാരും ചേര്‍ന്നാണ്‌ ആശുപത്രിയിലെത്തിച്ചത്‌. പുതുക്കാട്‌ കുട്ടന്റെ ഉടമസ്‌ഥതയിലുള്ള പി.എ. സിറാമിക്‌സിലെ ജീവനക്കാരനാണു പിതാവ്‌ ഭരത്‌.

തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ നന്ദിനിയെ സ്വകാര്യ ആശുപത്രിയില്‍ ന്യൂറോ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും സ്‌ഥിതി വഷളായതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. പെണ്‍കുട്ടിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ട്‌.

കുട്ടികളെ കാണാതായതായി കമ്പനിയുടമ കുട്ടനാണു പോലീസില്‍ പരാതി നല്‍കിയത്‌. കമ്പനിയില്‍നിന്നു 15,000 രൂപയോളം കാണാനില്ലെന്നും പരാതിപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+