11പേരെ കൊന്ന ഗദ്ദാഫിയുടെസുന്ദരിക്കൊലയാളി പിടിയില്‍

പരിക്കേറ്റ് ആശുപത്രിക്കിടക്കയിലാണെങ്കിലും നിസ്രീന്‍ കാലുകള്‍ കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് ബന്ധിച്ചിട്ടുണ്ട്. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളി വീഴുന്നതിന് തൊട്ടുമുമ്പാണ് സുന്ദരിക്കൊലയാളി പതിനൊന്ന് പേരെ കൊല്ലാന്‍ നിയോഗിക്കപ്പെട്ടത്. പോയിന്റെ ബ്ലാങ്കില്‍ വെടിയുതിര്‍ത്താണ് പതിനൊന്ന് പേരെയും ഈ സുന്ദരി പരലോകത്തെത്തിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഗദ്ദാഫി സൈന്യത്തിലെ വനിതാ ബ്രിഗേഡില്‍ അംഗമായിരുന്ന തന്നെ വധിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഈ അരുംകൊലകള്‍ തന്നെക്കൊണ്ട് ചെയ്യിപ്പിച്ചതെന്ന് നിസ്രീന്‍ പറയുന്നത്. സ്ത്രീയുടെ കൈയ്യാല്‍ കൊല്ലപ്പെടുന്നത് അപമാനകരമായാണ് ലിബിയക്കാര്‍ കരുതപ്പെടുന്നത്. അതിനാലാണ് തടവിലായ വിമതരെ അപമാനിയ്ക്കാന്‍ കിട്ടിയ അവസരമെന്ന നിലയ്ക്കാണ് നിസ്രീനെ കൊല്ലാന്‍ നിയോഗിച്ചത്.
സൈന്യത്തിലെ മേലാളന്മാരുടെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ നിസ്രീന് തന്റെ ഭാവി എന്തെന്ന കാര്യത്തില്‍ യാതൊരു പിടിയുമില്ല. ഗദ്ദാഫിയ സേനയിലേക്ക് റിക്രൂട്ട ്‌ചെയ്യപ്പെട്ട ആയിരക്കണക്കിന് യുവതികളില്‍ ഒരാളായിരുന്നു താനെന്ന് ഇവര്‍ പറയുന്നു.
മാതാവിന്റെ സുഹൃത്തായിരുന്ന ഫത്ത അല്‍ ദ്രെബിയെന്ന സ്ത്രീയാണ് ഒരു വര്‍ഷം മുമ്പ് നിസ്രീനെ ഗദ്ദാഫി സൈന്യത്തിലെത്തിച്ചത്. 'പോപ്പുലര്‍ ഗാര്‍ഡ്‌സ് മിലിഷ്യ' എന്ന ഗദ്ദാഫിസേനയിലെ വനിതാവിഭാഗത്തിലായിരുന്നു ഫത്മ. സൗന്ദര്യം തന്നെയായിരുന്നു നിസ്രീനെ സൈന്യത്തിലെടുക്കാനുള്ള പ്രധാന യോഗ്യത. ഗദ്ദാഫിക്കെതിരെ നാവ് ചലിപ്പിച്ചാല്‍ സ്വന്തം അമ്മയെപ്പോലും വധിയ്ക്കണമെന്നായിരുന്നു നിസ്രീനും മറ്റുള്ള യുവതികള്‍ക്കും കിട്ടിയ ഉപദേശം.
എന്നാല്‍ സേനയിലെ പുരുഷമേധാവികളുടെ ലൈംഗികകേളികള്‍ക്ക് തന്നെപ്പോലുള്ള യുവതികളെ ഉപയോഗപ്പെടുത്തുക പതിവാണെന്ന് നിസ്രീന് പതുക്കെ ബോധ്യമായി. മാതാവിന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്ന ഫത്മ തന്നെയാണ് ഇതിന് വഴിയൊരുക്കിയത്. ചതിയില്‍പ്പെുടത്തി ഫത്മ തന്നെയാണ് കാഴ്ചവച്ചതെന്ന് നിസ്രീന്‍ വെളിപ്പെടുത്തുന്നു. പിന്നീടൊരിക്കല്‍ മന്‍സൂറിന്റെ മകനും സൈനിക ഓഫീസറുമായ ഇബ്രാഹിമും നിസ്രീനെ പീഡിപ്പിച്ചു.
വിമതപോരാളികള്‍ യുദ്ധം തുടങ്ങിയതോടെയാണ് കൊലപാതകങ്ങള്‍ നടത്താന്‍ നിസ്രീന്‍ നിയോഗിക്കപ്പെട്ടത്. അതിനായി അവളെ ട്രിപോളിയിലെ ബോസ്ലീം ജില്ലയിലുള്ള ഒരു കെട്ടിടത്തിലേക്കു കൊണ്ടുപോയി. അവിടെ വച്ച് ഒരു എകെ 47 തോക്കും നല്‍കി. നിസ്രീനെ നിരീഷിയ്ക്കാനായി കറുത്തവംശജയായ ഒരു സൈനികയേയും നിയോഗിച്ചു.
കെട്ടിടത്തിനു പുറത്തവിമതരെ കൈകള്‍ ബന്ധിച്ച് ഇരുത്തിയിരുന്നു. പിന്നീട് ഓരോരുത്തരെയായി മുറിയിലേക്കു കൊണ്ടുവന്നു. ആദ്യത്തെയാള്‍ക്കുനേരേ വെടിവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍തന്നെ നിസ്രീന്‍ അതിന് വഴങ്ങിയില്ല. കൊല്ലാന്‍ പറ്റില്ലെങ്കില്‍ മരിയ്ക്കാന്‍ തയാറായിക്കൊള്ളൂവെന്നായിരുന്നു ഭീഷണി. ഒടുവില്‍ തടവുകാരനെ നോക്കാതെ നിസ്രീന്‍ അയാളുടെ തലയില്‍ വെടിയുതിര്‍ത്തു.
രണ്ടാമതു മുറിയിലെത്തിച്ച തടവുകാരന്റെ മുഖത്ത്, കൂട്ടുകാരന്റെ മൃതദേഹം കണ്ടപ്പോഴുണ്ടായ ഭീതി നിസ്രീനെ ഇപ്പോഴും വേട്ടയാടുകയാണ്. എന്തായാലും മൂന്നുദിവസം കൊണ്ട് സുന്ദരി 11 പേരെ വധിച്ചു. ഒടുവില്‍ കെട്ടിടത്തിന്റെ ജനാലയിലൂടെ ചാടി നിസ്രീന്‍ അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രക്കിനുമുന്നില്‍പ്പെട്ട് പരുക്കേറ്റു. തുടര്‍ന്നാണ് വിമതപോരാളികളുടെ ശ്രദ്ധയില്‍പ്പെട്ടതും തടവിലായതും. നിസ്രീന്‍ വധിശിക്ഷയ്ക്ക് വിധിയ്ക്കപ്പെടുമെന്ന് തന്നെയാണ് കരുതപ്പെടുന്നത് ഇതിന് മുമ്പെന്തെല്ലാം പീഡനങ്ങള്‍ അനുഭവിയ്‌ക്കേണ്ടി വരുമെന്ന ഭീതിയിലാണ് ഈ പത്തൊമ്പതുകാരി.












Click it and Unblock the Notifications