Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയന്‍സും യൂറോപ്പും വിപണിയെ ഉയര്‍ത്തി

മുംബൈ: വിപണി മൂലധനത്തില്‍ മുന്‍ പന്തിയിലുള്ള റിലയന്‍സിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും യൂറോപ്യന്‍ വിപണിയുടെ പിന്തുണയും ചേര്‍ന്ന് ചൊവ്വാഴ്ച സെന്‍സെക്‌സിനെയും നിഫ്റ്റിയെയും വന്‍ നഷ്ടത്തില്‍ നിന്നു കരകയറ്റി.

കൃഷ്ണഗോദാവരി മേഖലയില്‍ നിന്നുള്ള ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് റിലയന്‍സിന്റെ പങ്കാളിയായ ബ്രിട്ടീഷ് പെട്രോളിയം പ്രഖ്യാപിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. രണ്ടു മാസത്തിനുള്ളില്‍ റിലയന്‍സുമായി സഹകരിച്ച് പെട്രോളിയം ഇറക്കുമതിയും വിതരണവും ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

സെന്‍സെക്‌സ് 149.48 പോയിന്റ് വര്‍ധിച്ച് 16862.81ലും നിഫ്റ്റി 47.10 കൂടി 5064.30ലും ക്ലോസ് ചെയ്തു. രാവിലെ മുംബൈ ഓഹരി സൂചിക 16489
58 വരെയും ദേശീയ സൂചിക 4945.05 വരെയും താഴ്ന്നതിനുശേഷമാണ് ഈ ഗംഭിരമായ തിരിച്ചുവരവ് നടത്തിയത്.

ശതമാന കണക്കില്‍ നോക്കുകയാണെങ്കില്‍ അംബുജാ സിമന്റ്‌സ് ആണ് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത്. ഒറ്റ ദിവസം കൊണ്ട് അഞ്ചു ശതമാനത്തിന്റെ വര്‍ധനവാണ് ഈ ഓഹരി സ്വന്തമാക്കിയത്. റിലയന്‍സിനെ കൂടാതെ മഹീന്ദ്ര ആന്റ് മഹീന്ദ്ര, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ കമ്പനികളും കൂടുതല്‍ നേട്ടമുണ്ടാക്കി. അതേ സമയം റിയാലിറ്റി ഓഹരിയായ ഡിഎല്‍എഫ്, സണ്‍ഫാര്‍മ, റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാ, ഗ്രാസിം ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.

രാവിലെ ദാറ്റ്‌സ്് മലയാളം നിര്‍ദ്ദേശിച്ച സത്യം കംപ്യൂട്ടേഴ്‌സ്, ആക്‌സിസ് ബാങ്ക്, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ജെ.പി അസോസിയേറ്റ്, ടൈറ്റാന്‍, റെയ്മണ്ട് ഓഹരികളെല്ലാം തന്നെ നിക്ഷേപകര്‍ക്ക് ലാഭം നേടി കൊടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+