കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ തക്കാളിക്കളി വേണ്ടെന്ന് മുഖ്യന്‍

  • By Lakshmi
Google Oneindia Malayalam News

https://www.oneindia.com/2011/09/16/bangalore-holi-with-tomato-la-tomatina-fest-cancelled.html
ബാംഗ്ലൂര്‍: സ്‌പെയിനിലെ തക്കാളി യുദ്ധത്തിന്റെ ചുവടുപിടിച്ച് ബാംഗ്ലൂരിലും തക്കാളികൊണ്ട് യുദ്ധം നടത്താനൊരുങ്ങിയവര്‍ക്ക് നിരാശഫലം. ബാംഗ്ലൂരിലെ ലാ ടൊമാറ്റിന ഉത്സവം റദ്ദാക്കിയതായി കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 18ന് ഞായറാഴ്ച ബാംഗ്ലൂരിലെ പാലസ് ഗ്രൗണ്ടില്‍ തക്കാളി യുദ്ധം നടത്താനായിരുന്നു പദ്ധതി.

തക്കാളിയുദ്ധത്തിന് അനുമതി നല്‍കേണ്ടെന്ന് മുഖ്യമന്ത്രി ബാംഗ്ലൂര്‍ പൊലീസിനും മൈസൂര്‍ പൊലീസിനും നിര്‍്‌ദേശം നല്‍കിക്കഴിഞ്ഞു. ജനങ്ങള്‍ളുടെ ഭക്ഷണത്തിനായി നാട്ടില്‍ കര്‍ഷകര്‍ അത്യദ്ധ്വാനം ചെയ്യുന്നത് യുവാക്കള്‍ ഓര്‍ക്കണമെന്നും. പാശ്ചാത്യ സംസ്‌കാരത്തെ അനുകരിച്ച് തക്കാളി ഉത്സവം നടത്തി കര്‍ഷകരുടെ കഠിനാധ്വാനത്തെ പാഴാക്ക്ിക്കളയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ ഹിന്ദിച്ചിത്രമായ സിന്ദഗി നാ മിലേരി ദൊബാരയാണ് സ്‌പെയിനിലെ വാര്‍ഷിക തക്കാളിയുത്സവമായ ലാ ടൊമാറ്റിനയെ ഇന്ത്യയില്‍ ആവേശമാക്കി മാറ്റിയത്. സമാനമായ ആഘോഷം ബാംഗ്ലൂരിലും മൈസൂരിലും മറ്റും സംഘടിപ്പിക്കാനുള്ള ശ്രമത്തിനാണ് മുഖ്യമന്ത്രി തടയിട്ടിരിക്കുന്നത്.

തക്കാളിയുത്സവം ഇതിനകം തന്നെ ചൂടന്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഒട്ടേറെ ജനം ഒരുനേരത്തേ ഭക്ഷണത്തിന് വകയില്ലാതെ കഴിയുന്ന നമ്മുടെനാട്ടില്‍ ടണ്‍കണക്കിന് തക്കാളി പരസ്പരം എറിഞ്ഞ് നശിപ്പിച്ച് ഒരു ആഘോഷം നടത്തേണ്ടതുണ്ടോയെന്നതാണ് തര്‍ക്കവിഷയം.

ചിലര്‍ ഇതിനെ എതിര്‍ക്കുമ്പോള്‍, ചിലര്‍ പറയുന്നത് ഇങ്ങനെ നോക്കിയാല്‍ ഉത്സവങ്ങള്‍ വല്ലതും നടത്താന്‍ പറ്റുമോയെന്നാണ്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വിഷയം സജീവചര്‍ച്ചയായിരിക്കുകയാണ്.

English summary
Karnataka Chief Minister, Sadananda Gowda made many people upset after cancelling the La Tomatina festival which was scheduled to have occurred at the Palace Ground in Bangalore on Sunday, Sep 18,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X