കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂലി കൊടുക്കാത്ത യാത്രക്കാരനെ കണ്ടക്ടര്‍ കൊന്നു

  • By Nisha Bose
Google Oneindia Malayalam News

Murder
ഗ്രേറ്റര്‍ നോയിഡ: ബസ്‌കൂലി കൊടുക്കാത്തതിന് 19കാരനെ കണ്ടക്ടര്‍ ബസില്‍ നിന്ന് തള്ളിയിട്ടു കൊന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ഒരു സ്വകാര്യ കമ്പനിയില്‍ ജോലി നോക്കിയിരുന്ന ഷൈലേന്ദര്‍ സിങ് തന്റെ വീട്ടിലേയ്ക്ക് തിരിച്ച് വരികയായിരുന്നു. ഷൈലേന്ദറിനോട് കണ്ടക്ടര്‍ ബസ് ചാര്‍ജായ 10 രൂപ കൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷൈലേന്ദര്‍ മൂന്ന് രൂപ മാത്രമേ കൊടുത്തുള്ളൂ. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ശേഷിച്ച ഏഴു രൂപയെ ചൊല്ലി തര്‍ക്കമുണ്ടായി.

കുപിതനായ കണ്ടക്ടര്‍ ബസ് സൂരജ്പൂരിലെത്തിയപ്പോള്‍ ഷൈലേന്ദറിനെ ബസില്‍ നിന്ന് തള്ളിയിട്ടു. നല്ല വേഗതയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് വീണ ഷൈലേന്ദറുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. കുറച്ചു ദൂരം പോയ ശേഷം ബസില്‍ നിന്ന് ഷൈലേന്ദറുടെ കൂട്ടുകാരനേയും കണ്ടക്ടര്‍ തള്ളിയിട്ടു. മരിച്ചയാളുടെ പിതാവ് നല്‍കിയ പരാതിയിന്‍മേല്‍ പോലീസ് കേസെടുത്തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

English summary
Tempers on the road have been soaring over trivial issues. A 19-year-old man was thrown out of a speeding bus in Greater Noida by the conductor when he was not able to pay the fare of Rs 7 on Monday night. The victim sustained critical head injuries and finally succumbed to them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X