മതം രേഖപ്പെടുത്താതിരിക്കാമെന്ന് കോടതി

ജൂതമതക്കാരനായ ഇദ്ദേഹം രേഖകളി നേരത്തേ മതമെന്ന കോളത്തില്‍ എഴുതിച്ചേര്‍ത്ത ജ്യൂതമതമെന്ന വിവരം മതമില്ലെന്നാക്കി മാറ്റാനായി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് സാധ്യമല്ലെന്ന് കാണിച്ച് ആഭ്യന്തരന്ത്രാലയം ഇദ്ദേഹത്തിന്റെ അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്നാണ് യോറാം കോടതിയെ സമീപിച്ചത്.
നാലുമാസക്കാലം നീണ്ട വാദങ്ങള്‍ക്കൊടുവില്‍ ടെല്‍ അവീവ് കോടതി സെപ്റ്റംബര്‍ അവസാനവാരത്തില്‍ യോറോമിന്റെ അപേക്ഷ അംഗീകരിച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു. ഇസ്രയേലി നിയമപ്രകാരം ഒരു പൗരന് മതമില്ലെന്ന നിലപാടെടുക്കാമെന്ന് കോടതി പറഞ്ഞു. ഇക്കാര്യം ഔദ്യോഗികമായി രേഖപ്പെടുത്താമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ഇതെല്ലാം മാനുഷികതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും കാര്യമാണെന്നും കോടതി വ്യക്തമാക്കി. ഈ സ്വാതന്ത്ര്യം നിയമം മൂലം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ദേശീയത പ്രകാരം താനൊരു ജ്യൂതനാണെങ്കിലും മതത്തിന്റെ കാര്യത്തില്‍ ഇനി തനിയ്ക്ക് സ്വന്തം താല്‍പര്യം സംരക്ഷിക്കാമെന്ന് യോറോം വിധിയോട് പ്രതികരിച്ചു. കോടതിവിധിയ്‌ക്കെതിരെ ഇസ്രയേലിലെ മതമൗലികവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications