വാളകം അക്രമം: പൊലീസ് ദൃക്‌സാക്ഷിയ്ക്കുപിന്നാലെ

അപകടത്തിനു ദൃക്‌സാക്ഷിയാണെന്നു കരുതപ്പെടുന്ന ബൈക്ക് യാത്രക്കാരനായ യുവാവിന്റെ രേഖാചിത്രമാണ് തയ്യാറാക്കുന്നത്. ഇയാള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇടിച്ചിട്ടുവെന്നു കരുതപ്പെടുന്ന കാറിനു വേണ്ടിയുളള തെരച്ചിലും പോലീസ് ഊര്‍ജിതമാക്കി.
അധ്യാപകന്‍ കൃഷ്ണകുമാര്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിതവേഗത്തില്‍ വന്ന കാര്‍ അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് അപകടം കണ്ടയാള്‍ സമീപത്തെ കടക്കാരനോടു പറഞ്ഞത്.
കടയില്‍ നില്‍ക്കുകയായിരുന്ന ആളിനെയും കയറ്റി ഈ യുവാവ് കുറച്ചുദൂരം കാറിനെ പിന്തുടര്‍ന്നുവെങ്കിലും ഫലമുണ്ടായില്ല. ഇവരാണ് ഹൈവേ പട്രോളിനെ വിവരം അറിയിച്ചത്.
കടയില്‍നിന്ന് ദൃക്‌സാക്ഷിയുടെ ബൈക്കില്‍ കയറിയ ആളിനും ഇയാളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. അതിനാലാണു പോലീസ് രേഖാചിത്രം തയാറാക്കി മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.
കേസില്‍ വധശ്രമത്തിനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഇടിച്ചിട്ടുവെന്നകാറിനെക്കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. വാളകത്തിനും നിലമേലിനും ഇടയ്ക്ക് അപകടം നടന്നതുള്‍പ്പെടെയുളള അരമണിക്കൂറില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. തീവ്രവാദ സംഘടനകളിലേക്കുളള അന്വേഷണവും പോലീസ് അവസാനിപ്പിച്ചിട്ടില്ല.
അതേസമയം തന്നെ സംഭവവുമായി ബന്ധപ്പെട്ട് ന്തോ ഒളിച്ചുവയ്ക്കുന്നതുപോലെയാണു കൃഷ്ണകുമാര്‍ മൊഴി നല്‍കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം ഉറച്ചുവിശ്വസിക്കുകയാണ്. സംഭവത്തെക്കുറിച്ചു കൃത്യമായി അറിയാമെങ്കിലും അതു മറച്ചുവയ്ക്കാനായി മൊഴിമാറ്റി പറയുന്നുവെന്നാണു പോലീസ് കുറ്റപ്പെടുത്തുന്നത്.












Click it and Unblock the Notifications