അണ്ണാ ടീമിന്റെ നിര്‍ണായക യോഗം ശനിയാഴ്ച

ഹസാരയെ കൂടാതെ ജസ്റ്റീസ് സന്തോഷ് ഹെഗ്‌ഡെയും യോഗത്തിനെത്തില്ല. ഉത്തര്‍പ്രദേശിലെ കൗശംബിയിലുള്ള അരവിന്ദ് കെജ്രിവാളിന്റെ പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഓഫിസില്‍ വച്ചാണ് യോഗം ചേരുന്നത്.
ടീമിലെ പ്രമുഖ അംഗങ്ങളായ കെജ്രിവാളിനും കിരണ്‍ ബേദിക്കുമെതിരേ ഉയര്‍ന്നു വന്ന ആരോപണങ്ങളും രജിന്ദര്‍ സിങ് പിവി രാജഗോപാല്‍ തുടങ്ങിയ പ്രമുഖ പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കും ചര്‍ച്ചാവിഷയമാവും.
ആര്‍എസ്എസ്-ബിജെപി ഗൂഡാലോചനയിലെ കളിപ്പാവ മാത്രമാണ് ഗാന്ധിയനായ അണ്ണാ ഹസാരെയെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്റെ പ്രസ്താവനയും യോഗം ഗൗരവത്തോടെ സമീപിക്കും.
കശ്മീര്‍ വിഷയത്തില്‍ വിവാദത്തിലായ പ്രശസ്ത അഭിഭാഷകനും ടീമംഗവുമായ പ്രശാന്ത് ഭൂഷനോടുള്ള നിലപാടും നിര്‍ണായകമാണ്. ഒക്ടോബര്‍ 16ന് ആരംഭിച്ച മൗനവ്രതം ഹസാരെ ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications