മന്ത്രി ടിഎം ജേക്കബ് അന്തരിച്ചു

പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ രോഗത്തിന് കഴിഞ്ഞ 18 വര്‍ഷമായി ചികില്‍സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഈ മാസം 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച എറണാകുളത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധിയായിരിക്കും.
രാവിലെ ഒമ്പതുമുതല്‍ 12 വരെ എറണാകുളം ടൗണ്‍ ഹാളിലും ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ പിറവം സെന്റ് ജോസഫ് സ്കൂള്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. അഞ്ചുമണിയോടെ മണ്ണത്തൂര്‍ വാളിയപാടത്ത് കുടുംബവീട്ടിലേക്ക് കൊണ്ടു പോവും. ചൊവ്വാഴ്ച രാവിലെ 10ന് കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ സംസ്കരിക്കും.
1950 സെപ്തംബര്‍ 16ന് തിരുവനമ്പാടി താണിക്കുന്നേല്‍ മാത്യുവിന്റെ മകനായാണ് ജനനം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ജേക്കബ് 1976 മുതല്‍ 1978 വരെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായിരുന്നു. 1977ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പിറവത്ത് നിന്നു മല്‍സരിച്ചു ജയിച്ചു. 1980, 82, 87 തിരഞ്ഞെടുപ്പുകളില്‍ കോതമംഗലത്തുനിന്നു മല്‍സരിച്ചു ജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിറവത്തുനിന്നു മല്സരരിച്ച് മന്ത്രിയായി.
1982-87 കാലത്ത് കരുണാകരന് മന്ത്രിസഭയില്‍ വിദ്യാഭ്യാസവകുപ്പും 91ലെ കരുണാകരന് സര്‍ക്കാറില്‍ ജലസേചനം, സാംസ്കാരികം വകുപ്പും 2001ലെ എകെ ആന്റണി മന്ത്രിസഭയില്‍ ജലവിഭവ വകുപ്പും കൈകാര്യം ചെയ്തു.
ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജരായ ഡെയ്സിയാണ് ഭാര്യ. മക്കള്‍: അഡ്വ: അനൂപ് ജേക്കബ്(യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അബിളി ജേക്കബ്(അസി. മാനേജര്‍ ഇന്‍കല, തിരുവനന്തപുരം), മരുമക്കള്‍: അനില( ലക്ചറര്‍, ബിപിസി കോളേജ് പിറവം), ദേവ്(കംപ്യൂട്ടര്‍ എന്‍ജിനീയര്‍, തിരുവനന്തപുരം).
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications