കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി തുറക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

ലോകത്തെ ഒട്ടുമിക്ക വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച രാവിലെ ഏഷ്യന്‍ വിപണികള്‍ക്കും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് പറയാനുള്ളത്.
അമേരിക്കന്‍ ഫെഡറല്‍ യോഗതീരുമാനങ്ങളാണ് ആഗോളവിപണിയെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഒരു കാര്യം. നമ്മുടെ റിസര്‍വ് ബാങ്ക് നയം പ്രഖ്യാപിക്കുന്നതുപോലെ പ്രധാനപ്പെട്ടതാണിത്.

യൂറോപ്പിലാണെങ്കില്‍ സാമ്പത്തിക ഉത്തേജകപാക്കേജ് വിഷയത്തില്‍ ഹിതപരിശോധന നടത്തുമെന്ന തീരുമാനവുമായി ഗ്രീക്ക് പ്രധാനമന്ത്രി ജോര്‍ജ് പപന്‍ഡ്രോ മുന്നോട്ടുപോവുകയാണ്. വെള്ളിയാഴ്ച ഗ്രീസില്‍ അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയവും യൂറോപ്യന്‍ പ്രതിസന്ധിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ജി20 ഉച്ചക്കോടിക്കു മുമ്പായി ഫ്രാന്‍സ് പ്രസിഡന്റും ജര്‍മന്‍ ചാന്‍സലും പപന്‍ഡ്രോയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഹിതപരിശോധനനീക്കവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ഗ്രീസിന്റെ യൂറോയില്‍ നിന്നുള്ള പുറത്തുപോവല്‍ എന്നു കൂടി അതിന് അര്‍ത്ഥം കാണുന്നവരുണ്ട്. കാരണം ഗ്രീസ് പ്രതിസന്ധി കൊണ്ടു മാത്രം യൂറോയുടെ ഡോളറുമായുള്ള മൂല്യത്തില്‍ 1.26 പോയിന്റിന്റെ വ്യത്യാസമാണുണ്ടായത്.

ഇന്ത്യന്‍ വിപണി നോക്കുകയാണെങ്കില്‍ ബാങ്കുകള്‍ക്ക് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ച ആശ്വാസധനം വിപണിയില്‍ പ്രതിഫലിക്കും. പ്രധാനമായും എസ്ബിഐ, സിന്‍ഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് ഓഹരികളിലാണ് മുന്നേറ്റമുണ്ടാവാന്‍ സാധ്യത.

അംബുജ സിമന്റ്‌സിന്റെ ലാഭം 15 ശതമാനം അധികരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഓട്ടോമൊബൈല്‍ സെയില്‍സ്, മാര്‍ക്കറ്റിങ് മേഖലയില്‍ നിന്നു ഹീറോ ഹോണ്ടയ്ക്ക് അനുകൂലമായ കണക്കുകളാണുള്ളത്. ബുധനാഴ്ച ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഓഹരികള്‍: ആന്ധ്രബാങ്ക്, കരൂര്‍ വൈശ്യ, എല്‍ ആന്റ് ഫിനാന്‍സ് ഹോള്‍ഡിങ്.

English summary
Today, What you want to know before market Open.Almost all world market moving through negative area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X