കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരുതി സമരനേതാവ് 40 ലക്ഷം വാങ്ങി സ്ഥലം വിട്ടു

Google Oneindia Malayalam News

ന്യൂഡല്‍ഹി: മാരുതിയുടെ മനേസര്‍ പ്ലാന്റില്‍ മാസങ്ങള്‍ നീണ്ട സമരത്തിന് നേതൃത്വം നല്‍കിയ നേതാവ് 40 ലക്ഷം രൂപയ്ക്ക് കമ്പനിയിലെ ജോലി രാജിവെച്ചു. കമ്പനിയിലെ 30 യൂനിയന്‍ നേതാക്കളും ഇതേ പോലെ പണം വാങ്ങി കമ്പനി വിട്ടതായി റിപ്പോര്‍ട്ടുണ്ട്.

ഏറ്റവും ഡിമാന്റുള്ള സ്വിഫ്റ്റ്, എസ്റ്റാര്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ഈ യൂനിറ്റില്‍ നിന്ന് സമരത്തിനു മുമ്പ് പ്രതിദിനം 1200 കാറുകളാണ് പുറത്തിറങ്ങിയിരുന്നത്. അവസാനമായി നടന്ന 14 ദിവസത്തെ സമരത്തില്‍ മാത്രം നഷ്ടം 700 കോടി രൂപയായിരുന്നു.

തൊഴിലാളികളുമായുണ്ടാക്കിയ കരാര്‍ പ്രകാരം പിരിച്ചുവിട്ട 64 സ്ഥിരം ജീവനക്കാരെയും 1200 കാഷ്വല്‍ ജീവനക്കാരെയും കമ്പനി തിരിച്ചെടുക്കേണ്ടതായിരുന്നു. എന്നാല്‍ സ്ഥിരം ജീവനക്കാരായ 30 പേര്‍ക്ക് ഇപ്പോഴും ജോലിക്ക് കയറാനായിട്ടില്ല.

നേരത്തെ ജൂണിയില്‍ മാരുതി സുസുക്കി എംപ്ലോയിസ് യൂനിയന്‍ എന്ന സംഘനയെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നടന്ന 13 ദിവസത്തെ സമരത്തില്‍ കമ്പനിക്ക് നഷ്ടമായത് 630 കോടി രൂപയായിരുന്നു. ആഗസ്തിലും സമാനമായ സമരങ്ങള്‍ക്ക് കമ്പനി വേദിയായിരുന്നു.

English summary
Maruti strike leader has left the company after taking Rs 40 lakh in settlement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X