ജയരാജന്‍ പൂജപ്പുരയിലേക്ക്

വിധിപ്രഖ്യാപനത്തിന് ശേഷം ഹൈക്കോടതിയുടെ ആറാം നിലയിലുള്ള രജിസ്ട്രാറുടെ മുറിയില്‍ ഒരു മണിക്കൂറോളം എടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പോലീസ് ജയരാജനെ പുറത്തേക്ക് കൊണ്ടുവന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്നുള്ള ജയരാജന്റെ അപേക്ഷ കോടതി സ്വീകരിച്ചില്ല.
അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജയരാജനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോയത്. പ്രധാന ഗേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നതിനാല്‍ പിറകുവശത്തെ ഗേറ്റ് വഴിയാണ് ജയരാജനെ ഹൈക്കോടതിയില്‍ നിന്ന് പുറത്തിറക്കിയത്. വിധിയോട് പ്രതികരണമാരാഞ്ഞെങ്കിലും ജയരാജന്‍ ഒന്നും പ്രതികരിച്ചില്ല. പുഞ്ചിരിയോടെയായിരുന്നു ജയരാജന്‍ പുറത്തേക്ക് വന്നത്.
ഗേറ്റിന് പുറത്ത് കാത്തുനിന്ന സിപിഎം പ്രവര്‍ത്തകര്‍ പോലീസ് ജയരാജനെയും കൊണ്ട് പുറത്തിറങ്ങവേ അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചു. ജയരാജന്‍ ഇവരെ കൈവീശിക്കാണിയ്ക്കുകയും ചെയ്തു. സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ജയരാജനെ കൊണ്ടുപോകുന്ന വാഹനത്തിന് ഒരു പോലീസ് ജീപ്പും അകമ്പടി പോയിരുന്നു.












Click it and Unblock the Notifications