എംവി ജയരാജന്‍ അപ്പീല്‍ നല്‍കി

കോടതിയലക്ഷ്യക്കേസില്‍ മുന്‍വിധിയോടെയാണ് ഹൈക്കോടതി വിധി പറഞ്ഞതെന്നും ഹൈക്കോടതിയെയോ ജഡ്ജിമാരെയോ കരിതേച്ചുകാണിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
വിമര്‍ശനാത്മകമായ പ്രസംഗഭാഗം സംപ്രേഷണം ചെയ്ത് വിവാദമാക്കിയ മാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നു മാത്രമല്ല മാധ്യമങ്ങളെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ഇതില്‍ വൈരുദ്ധ്യമുണ്ടെന്നും അപ്പീല്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ പിഴവുകളുള്ള ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.സുപ്രീംകോടതി അഭിഭാഷകനായ പി.വി.ദിനേശ് മുഖേനയാണ് അദ്ദേഹം അപ്പീല്‍ സമര്‍പ്പിച്ചത്. രണ്ട് വാല്യങ്ങളിലായി 400 പേജുള്ള ഹര്‍ജിയാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
പാതയോര യോഗം നിരോധിച്ച വിധിയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്ന് വിളിച്ചതാണ് ജയരാജനെ കുടുക്കിലാക്കിയത്.












Click it and Unblock the Notifications