പെണ്‍കുട്ടിയുടെ മരണം: ഗഡ്കാരി കുരുക്കില്‍

ഗഡ്കാരിയുടെ അയല്‍പക്കത്തുള്ള വീട്ടിലെ ജോലിക്കാരി സ്ത്രീയുടെ മകളായ യോഗിത താക്കറെയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 2009 മെയ് 19ന് നാഗ്പൂരിലെ ഗഡ്കരിയുടെ വസതിയില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളിലായിരുന്നു കുട്ടിയുടെ മൃതദേഹം.
സംഭവം അന്നു തന്നെ വിവാദമായിരുന്നു. പിന്നീട് പെണ്‍കുട്ടി ശ്വാസം മുട്ടിമരിച്ചതാണെന്ന് പൊലീസ് റിപ്പോര്‍ട്ടെഴുതി. എന്നാല്‍ ശരിയായ രീതിയില്‍ തെളിവെടുപ്പ് നടത്താതെ സംഭവം ഒതുക്കിത്തീര്‍ക്കാനുളള നീക്കമാണ് പൊലീസ് നടത്തിയതെന്ന് വിവിധകോണുകളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു.
പെണ്‍കുട്ടിയുടെ മൃതദേഹം വെളള ഹോണ്ടകാറിലാണ് കിടന്നിരുന്നതെന്നും എന്നാല്‍ ഫിയറ്റ് കാറിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയതെന്നും ഇവര്‍ പറയുന്നു. കൂടാതെ പെണ്‍കുട്ടിയുടെ മൃതദേഹത്തിലെ മുറിവും അടിവസ്ത്രത്തിലെ ചോരപ്പാടുമൊന്നും പൊലീസ് റിപ്പോര്‍ട്ട് ചെയ്തില്ല. സംഭവം നടന്ന ദിവസം ഗഡ്കരിയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല എന്ന വാദവും തെറ്റാണെന്ന് ആരോപണമുന്നയിക്കുന്നവര്‍ പറയുന്നു.












Click it and Unblock the Notifications