Get Updates
Get notified of breaking news, exclusive insights, and must-see stories!

26കാരിയെ ഓണ്‍ലൈന്‍ കാമുകന്‍ പീഡിപ്പിച്ചു

Rape
ദുബയ്: ജോര്‍ദാന്‍കാരനായ കാമുകന്‍ 26കാരിയെ പീഡിപ്പിച്ചു. കസാക്കുകാരിയായ യുവതി ഇന്റര്‍നെറ്റിലൂടെയാണ് 34കാരനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ചാറ്റിംങ്ങിലൂടെ കൂടുതല്‍ അടുത്തു. പിന്നീട് യുവതി തന്റെ ഫോണ്‍ നമ്പര്‍ കാമുകന് നല്‍കി. ഇരുവരും നേരില്‍ കാണാന്‍ തീരുമാനിയ്ക്കുകയും ചെയ്തു.

അല്‍ സഫൂഹിലുള്ള ഒരു റസ്റ്റോറന്റില്‍ കണ്ടു മുട്ടിയ ഇരുവരും അവിടെ നിന്ന് ഭക്ഷണം കഴിച്ചു. യുവതിയെ ഇയാള്‍ നിര്‍ബന്ധിച്ച് മദ്യം കഴിയ്പ്പിക്കുകയും ചെയ്തു. രാത്രി 3.30 വരെ യുവതിയ്‌ക്കൊപ്പം ചെലവഴിച്ച ഇയാള്‍ പിന്നീട് യുവതിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ പോകണമെന്ന് വാശി പിടിച്ചു.

എന്നാല്‍ ഇയാളെ തന്റെ താമസ സ്ഥലത്തേയ്ക്ക് കൊണ്ടു പോവാന്‍ യുവതി ഒരുക്കമായിരുന്നില്ല. ഇതെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. വഴക്കുമൂത്തപ്പോള്‍ ഇയാള്‍ യുവതിയുടെ പിന്നില്‍ കത്തി വയ്ക്കുകയും അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് പോയില്ലെങ്കില്‍ കുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ഭയന്നു പോയ യുവതി ഇയാളെ തന്റെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് ഇയാള്‍ യുവതിയെ മൂന്ന് വട്ടം പീഡിപ്പിച്ചു. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ തലയ്ക്കടിച്ചു. യുവതി ബോധം കെട്ടു വീണപ്പോള്‍ ഇയാള്‍ മുറിയിലുളള വിലപിടിപ്പുള്ള വസ്തുക്കള്‍ എല്ലാമെടുത്ത് കടന്നുകളഞ്ഞു.

യുവതിയുടെ ലാപ്‌ടോപ്പ്, പാസ്‌പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ്, 2 മൊബൈല്‍ ഫോണുകള്‍ എന്നിവ മോഷണം പോയിരുന്നു. യുവതി മുറിയില്‍ ബോധം കെട്ടു കിടക്കുന്നത് കണ്ട അയല്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പിന്നീട് പീഡന വിവരം യുവതി പൊലീസിനെ അറിയിച്ചു. യുവതിയും കാമുകനും ഭക്ഷണം കഴിച്ച റസ്റ്റോറന്റിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറിയില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+