Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണി ചാഞ്ചാട്ടത്തില്‍, നിഫ്റ്റി 4746ല്‍

BSE
മുംബൈ: ഏറെ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. തുടക്കത്തില്‍ ഏറെ നഷ്ടത്തില്‍ നീങ്ങിയ സെന്‍സെക്‌സ് 15596.22 പോയിന്റ് വരെയും നിഫ്റ്റി 4673.85 വരെയും താഴ്ന്നിരുന്നു. എന്നാല്‍ യൂറോപ്യന്‍ വിപണി തുറന്നതോടുകൂടി ചെറിയ തിരിച്ചുവരവ് പ്രകടമായി. അവസാനമണിക്കൂറുകളില്‍ വാങ്ങുന്നവരുടെ തിരക്കേറിയതോടെ മുംബൈ ഓഹരി സൂചിക 44.67 പോയിന്റ് നഷ്ടത്തോടെ 15836.47ലും ദേശീയ സൂചിക 16.90 കുറഞ്ഞ് 4746.35ലും വില്‍പ്പന അവസാനിപ്പിച്ചു.

ആഗോളവിപണിയെ കുറിച്ചുള്ള ആശങ്കയും തീര്‍ത്തും നിര്‍ജ്ജീവമായ രാജ്യത്തെ ഉല്‍പ്പാദനമേഖലയുമാണ് വിപണിക്ക് തിരിച്ചടിയാവുന്നത്. ഭക്ഷ്യവിലപ്പെരുപ്പത്തിലുണ്ടായ കുറവ് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്ന വിശ്വാസമുണ്ടാക്കിയത് വിപണിക്ക് അനുഗ്രഹമായി.

ലൂപിന്‍ ലിമിറ്റഡ്, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ടാറ്റാ പവര്‍, കോള്‍ ഇന്ത്യ കമ്പനികള്‍ നാലുശതമാനത്തോളം നേട്ടമുണ്ടാക്കിയപ്പോള്‍ അപ്പോളോ ഹോസ്പിറ്റല്‍, മണപ്പുറം ഫിനാന്‍സ്, ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ്, ഹാവെല്‍സ് ഇന്ത്യ, സിന്റെക്‌സ് ഇന്ത്യ ഓഹരികള്‍ കനത്ത നഷ്ടം രേഖപ്പെടുത്തി. കേരള കമ്പനിയായ മണപ്പുറം 9.9 ശതമാനമാണ് താഴേക്കിറങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+