സിഖ് കൂട്ടക്കൊല: ബച്ചനെതിരെ പുതിയ സാക്ഷി

ഇന്ദിരാഗാന്ധി കൊപ്പപ്പെട്ട ഒക്ടോബര്‍ 31ന് ദില്ലിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് പരിസരത്തുവച്ച് സിഖ് ജനക്കൂട്ടത്തിന് നേരെ ബച്ചന്‍ ആക്രോശം മുഴക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് മഞ്ജിത്ത് സിങ അവകാശപ്പെട്ടിരിയ്ക്കുന്നത്.
ദില്ലിയില്‍ സിഖ് കലാപം അരങ്ങേറുമ്പോള്‍ ദൂരദര്‍ശനിലൂടെ കൊലയ്ക്ക് പകരം കൊലയെന്ന് ബച്ചന്‍ ആഹ്വാനം ചെയ്യുന്നത് കണ്ടിരുന്നുവെന്ന് സിഖ് സംഘടനപ്രവര്‍ത്തകരായ അകാല്‍ തക്ത് അംഗങ്ങളായ ജഗദീഷ് കൗര്‍, ബാബു സിങ് ദുഖിയ, തുടങ്ങിയവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ ഒന്നിന് അകാല്‍ തക്തിന് നല്‍കിയ കത്തില്‍ സിഖ് കലാപത്തില്‍ താന്‍ നിരപരാധിയാണെന്ന് ബച്ചന്‍ അവകാശപ്പെട്ടിരുന്നു.
ഇന്ദിര ഗാന്ധിയെ അമ്മയെന്ന് വിശേഷിപ്പിച്ച ബച്ചന്‍ കലാപകാരികളെ ഇളക്കിവിടാന്‍ സൂപ്പര്‍സ്റ്റാര്‍ പദവി ഉപയോഗിച്ചുവെന്ന് വിവിധ സിഖ് സംഘടനകള്‍ ആരോപിച്ചിരുന്നു. അക്കാലത്ത് കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബച്ചനെതിരെ നേരത്തെ ആരോപണമുയര്‍ന്നിരുന്നെങ്കിലും 27 വര്‍ഷമായി ഒരുതരത്തിലുള്ള അന്വേഷണവും നടന്നിരുന്നില്ല.
എന്നാല്‍ കലാപത്തിനിരയായവര്‍ ആസ്‌ത്രേലിയയില്‍ നല്‍കിയ പരാതിയാണ് ബച്ചന് ഇപ്പോള്‍ തലവേദന സൃഷ്ടിയ്ക്കുന്നത്. ആസ്‌ത്രേലിയയിലെ കോമണ്‍വെല്‍ത്ത് പബല്‍ക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ക്രേഗിനാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ്(എസ്.എഫ്.ജെ) പരാതി നല്‍കിയത്. 1984 നവംബറിലെ സിഖ് കലാപത്തിന് മുമ്പുള്ള ഗൂഡാലോചനയില്‍ ബച്ചന്‍ പങ്കെടുത്തുവെന്നും കലാപത്തിന് പ്രേരണയും സഹായവും നല്‍കിയെന്നുമാരോപിച്ചാണ് പരാതി.












Click it and Unblock the Notifications