ചോരക്കുഞ്ഞിനെ 20000 രൂപയ്ക്ക് വിറ്റ അമ്മ പിടിയില്‍
ആലപ്പുഴ: ഇരുപതിനായിരം രൂപയ്ക്ക് നവജാതശിശുവിനെ വിറ്റ അമ്മ അറസ്റ്റിലായി. ആലപ്പുഴയിലെ അമ്പലപ്പുഴ സ്വദേശിനി അമൃതവല്ലിയെന്ന മുപ്പത്തിയാറുകാരിയാണ് അറസ്റ്റിലായത്.
പൊലീസ് വീണ്ടെടുത്ത കുഞ്ഞിനെ ആലപ്പുഴ വനിതാ-ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ വാങ്ങിയ ദമ്പതികളും അമൃതവല്ലിയ്‌ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് വില്‍പ്പന നടന്നത്. അമൃതവല്ലി പ്രസവിച്ച ആറുദിവസം പ്രായമായ ആണ്‍കുട്ടിയെയാണ് വിറ്റത്. അമൃതവല്ലിയുടെ ആവശ്യപ്രകാരം സുഹൃത്തായ ആനന്ദവല്ലിയാണ് കുഞ്ഞിനെ വാങ്ങാനുള്ള ആളെ ഏര്‍പ്പാടാക്കിയത്.
കുട്ടികളില്ലാതിരുന്ന സാലു -ഷീജ ദമ്പതികളാണ് ഇരുപതിനായിരം രൂപ കുഞ്ഞിനായി വാഗ്ദാനം ചെയ്തത്. ഇതില്‍ രണ്ടായിരം രൂപ മുന്‍കൂര്‍ നല്‍കി ദമ്പതിമാര്‍ കുഞ്ഞിനെ കൊണ്ടുപോയി. ബാക്കി പണം വ്യാഴാഴ്ച നല്‍കാമെന്നായിരുന്നു പറഞ്ഞത്.
ഇതിനായി സാലുവിന്റെ സഹോദരി ആശുപത്രിയിലെത്തിയപ്പോള്‍ അമൃതവല്ലി കുഞ്ഞിന് അമ്പതിനായിരം രൂപകിട്ടണമെന്ന് ശഠിച്ചു. ഇതിന്റെ പേരില്‍ രണ്ടുപേരും വഴക്കായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഗതി മനസ്സിലാക്കിയ എയ്ഡ് പൊസ്റ്റിലെ പൊലീസുകാര്‍ രണ്ടുപേരെയും അമ്പലപ്പുഴ പൊലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് സ്ത്യം പുറത്തായത്.












Click it and Unblock the Notifications