Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിദംബരത്തിന്റെ വിധി നിര്‍ണയിക്കപ്പെടുന്നു

P Chidambaram
ദില്ലി: 2ജി സ്‌പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ വിധി ശനിയാഴ്ച നിര്‍ണയിക്കപ്പെടും. ദംബരത്തെ പ്രതിയാക്കണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയില്‍ വിചാരണക്കോടതി ശനിയാഴ്ചയാണ് വിധി പറയുക. കേസിലെ പ്രതിയാക്കാന്‍ കോടതി വിധിച്ചാല്‍ ചിദംബരവും യുപിഎ സര്‍ക്കാരും വെട്ടിലാവും.

ചെകുത്താനും കടലിനുമിടയിലെന്ന പോലെയാവും പിന്നെ ചിദംരബരത്തിന്റെ സ്ഥിതി. രാജിവയ്ക്കാനും വയ്ക്കാതിരിക്കാനും കഴിയാത്ത അവസ്ഥയിലാകും അദ്ദേഹം. കേസില്‍ കോണ്‍ഗ്രസ് കൂട്ടുപ്രതിയാവുന്ന അവസ്ഥയും ഇതോടെ സംജാതമാവും

ചിദംബരം താഴെയിറങ്ങിയാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ രാജിക്കു മുറവിളി ശക്തിപ്പെടുമെന്നും ഉറപ്പാണ്. സ്‌പെക്ട്രം കേസില്‍ കഴിഞ്ഞദിവസം സുപ്രീംകോടതി വിധി വന്നപ്പോള്‍ത്തന്നെ മന്‍മോഹന്‍ രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

ചിദംബരം രാജിവച്ചാല്‍ അടുത്ത ഉന്നം മന്‍മോഹനാണെന്ന് മനസിലാക്കി കോണ്‍ഗ്രസ് നേതൃത്വം അതിന് കൂട്ടുനിന്നുവെന്നും വരും. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അഴിമതിയില്‍ പങ്കില്ലെന്ന് ഭാവിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാണ്.

അതേസമയം വിചാരണക്കോടതിയുടെ നടപടികളില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീംകോടതിയുടെ വിധിന്യായത്തില്‍ ചിദംബരത്തിന് അനുകൂലമായി ചില സൂചനകളുണ്ട്.

ധനമന്ത്രാലയത്തിന്റെ നോട്ടില്‍ മുന്‍ ടെലികോം മന്ത്രി രാജയെ അനുകൂലിക്കുന്ന തീരുമാനമൊന്നുമില്ലെന്ന സൂചനയാണിത്. പ്രത്യേക കോടതിയും ഈ വഴിക്ക് നീങ്ങിയാല്‍ ചിദംബരത്തിന് രക്ഷപ്പെടാം. ഒപ്പം കേന്ദ്ര സര്‍ക്കാരിനും തലയൂരാം. അതിനാല്‍ എല്ലാ കണ്ണുകളും വിചാരണക്കോടതിയിലേക്കാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+