Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിവെപ്പ്: ഇറ്റാലിയന്‍ ക്യാപ്റ്റനെ ചോദ്യം ചെയ്യും

2 Indian fishermen mistaken for pirates, shot dead
നീണ്ടകര: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ക്യാപ്റ്റനെയും ജീവനക്കാരെയും ചോദ്യം ചെയ്യാനായി കൊച്ചിയില്‍ എത്തിച്ചു. ഹാര്‍ബര്‍ പോലീസ് ചോദ്യം ചെയ്തശേഷം ഇവരെ കൊല്ലം പോലീസിനുകൈമാറുമെന്നാണ് സൂചന.

വെടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വെടിയേറ്റു മരിച്ച രണ്ടു പേരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം ജില്ലാ കളക്ടര്‍ അനുവദിച്ചിരുന്നു.

കൊല്ലം മുതാക്കര സ്‌ളംകോളനി യൂണിറ്റ് രണ്ടില്‍ ജലസ്റ്റിന്‍ (44), തമിഴ്‌നാട് എരുമണ്‍ തുറ സ്വദേശി പിങ്കു (22) എന്നിവരാണ് കായംകുളത്തിന് 30 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ വച്ച് ബുധനാഴ്ച വൈകിട്ട് 4.30ന് ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മരിച്ചത്.

കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കപ്പല്‍ കൊച്ചി പുറങ്കടലില്‍ എത്തിച്ചിട്ടുണ്ട്. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് കപ്പലില്‍ നിന്നും വെടിയുതിര്‍ത്തെന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+