Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Kannur
തളിപ്പറമ്പ്: സിപിഎം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ ഒരു സിപിഎം പ്രവര്‍ത്തകനു കൂടി വെട്ടേറ്റു. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. മോഹനന്‍ എന്നയാളുടെ തലയ്ക്കാണ് വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഘര്‍ഷത്തെ തുടര്‍ന്ന് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണമാണ്. ചൊവ്വാഴ്ച സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയ്ക്കും നേരെ അരിയില്‍ വച്ച് കല്ലേറുണ്ടായിരുന്നു. ലീഗ് പ്രവര്‍ത്തകരാണ് കല്ലേറിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ഒരു ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചിരുന്നു. പട്ടുവം കണ്ണപുരം അരിയില്‍ സ്വദേശി ഷുക്കൂര്‍(20) ആണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചൊവ്വാഴ്ച ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+