3 കോടി കെട്ടി വെച്ചാല്‍ കപ്പലിനു പോകാം:കോടതി

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ ആവശ്യപ്പെട്ട തുകയാണിത്. പിങ്കുവിന്റെ കുടുംബം രണ്ടു കോടിയും, ജലസ്റ്റിന്റെ കുടുംബം ഒരു കോടിയും ആണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ തുക കെട്ടി വെച്ചാല്‍ അന്വേഷണ ഏജന്‍സിയ്ക്ക് എതിര്‍പ്പില്ലെങ്കില്‍ ഇറ്റാലിയന്‍ കപ്പലിന് കേരള താരം വിടാം എന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. മൂന്നു കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഹൈക്കോടതി രജിസ്ട്രാര്‍ മുന്‍ഡപാകെയാണ് കെട്ടി വെക്കേണ്ടത്.
നാവികര്‍ക്ക് വെടി വെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ആരാണ് എന്നും സംഭവത്തില്‍ ക്യപ്റ്റന് ഉത്തരവാദിത്തം ഉണ്ടോയെന്നും കോടതി ആരാഞ്ഞു. ക്യാപ്റ്റന് വെടിവെപ്പുമായി യാതൗരു ബന്ധവുമില്ല എന്നാണ് കപ്പലുടമകള്‍ കോടതിയെ അറിയിച്ചത്.
സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ വീഴ്ചയില്ലെന്ന് നിരീക്ഷിച്ച കോടതി അന്വേണം തൃപ്തികരമായാണ് പുരോഗമിക്കുന്നത് എന്നും പറഞ്ഞു.
ഇതിനിടയില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിളുടെ ബന്ധുക്കളും കപ്പല്‍ ഉടമകളും നഷ്ടപരിഹാരം സംബന്ധിച്ച് നടത്തിയ ചര്‍ച്ചയും വിജയിച്ചില്ല. കോടതിയാണ് ഇങ്ങനെയൊരു ചര്‍ച്ച നിര്‍ദ്ദേശിച്ചത്.
അതേ സമയം പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സംഭവം ഇത്രയ്ക്ക് വിവാദമാക്കുന്നത് എന്നു കപ്പല്‍ കമ്പനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.












Click it and Unblock the Notifications