മാവോവാദി ആക്രമണം: 16 ജവാന്മാര്‍ കൊല്ലപ്പെട്ടു
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ പുഷ്‌തോള ജില്ലയില്‍ ഗദ്ചിരോളിയില്‍ മാവോവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ 16 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. കുഴിബോംബ് സ്‌ഫോടനം നടത്തിയാണ് അര്‍ധസൈനികരെ വധിച്ചത്. 192ാം നമ്പര്‍ ബറ്റാലിയന്‍ സംഘമാണ് ആക്രമണത്തിനിരയായത്.
പുഷ്‌തോളയില്‍ നിന്നും ഗാട്ടയിലേക്ക് സിആര്‍പിഎഫ് ജവാന്‍മാരുടെ സംഘം കടന്നുപോകുന്ന വഴിയില്‍ ബോംബ് സ്ഥാപിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് പ്രാഥമികവിവരം. ഇവര്‍ സഞ്ചരിച്ച ബസ് പൂര്‍ണ്ണമായും തകര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തില്‍ ദന്തേവാദയില്‍ സശസ്ത്രസീമബല്‍ ജവാന്‍മാരെ വധിച്ചതിനു സമാനമായ സംഭവമാണിത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയുമായും ഛത്തീസ്ഗഡുമായും അതിര്‍ത്തി പങ്കിടുന്ന ഇവിടം മാവോവാദികളുടെ വിഹാരകേന്ദ്രമാണ്.
മാവോവാദികള്‍ക്കെതിരെ നീക്കം ശക്തമാക്കിയതിന്റെ പ്രതികാരമായാണ് അക്രമമെന്ന് സംശയിക്കുന്നു. സ്ഥലത്ത് കനത്ത നിരീക്ഷണമാരംഭിച്ചതായി സിആര്‍പിഎഫ് മേധാവി വിജയ്കുമാര്‍ പറഞ്ഞു












Click it and Unblock the Notifications