Get Updates
Get notified of breaking news, exclusive insights, and must-see stories!

രാം സേതു ഇപ്പോഴും ത്രിശങ്കുവില്‍

Ram Sethu
24000കോടി രൂപ മുടക്കമുതലുള്ള സേതുസമൂദ്രം ഷിപ്പിങ് കനാല്‍ പ്രൊജക്ടിന്റെ ഭാവിയെന്താകും? തമിഴ്‌നാടിനെ അടിമുടി പുരോഗതിയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള ഈ പദ്ധതി ഇപ്പോള്‍ തുലാസിലാടുകയാണ്.

രാം സേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജെ ജയലളിത തന്നെ രംഗത്തെത്തിയിട്ടുണ്ട്. ചരിത്രപരമായും പുരാവസ്തുപരമായും ഏറെ പ്രധാന്യമുള്ള രാം സേതു അല്ലെങ്കില്‍ ആദം ബ്രിഡ്ജ് എന്നറിയപ്പെടുന്ന പ്രദേശത്തെ സംരക്ഷിക്കണമെന്നാണ് ജയലളിതയുടെ നിലപാട്.

രാം സേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണെന്നാവശ്യപ്പെട്ട് 2007ല്‍ ജയലളിത സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ കോടതി കേന്ദ്രഗവണ്‍മെന്റിനോട് ഇപ്പോള്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള കടലില്‍ ആഴമേറിയ കനാല്‍ തീര്‍ക്കുന്നതിലൂടെ വന്‍കിട കപ്പലുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പടിഞ്ഞാറു നിന്നും കിഴക്കോട്ടെത്തുന്ന കപ്പലുകളെല്ലാം തന്നെ ഇപ്പോള്‍ ശ്രീലങ്കയെ ചുറ്റിയാണ് വരുന്നത്. രാം സേതു പ്രൊജക്ട് യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ഈ അധികദൂരം ഒഴിവാക്കാനാവും. തൂത്തുകുടിയടക്കമുള്ള തമിഴ്‌നാട് തീരത്തുള്ള 14 തുറമുഖങ്ങള്‍ക്കാണ് ഇതുകൊണ്ടുള്ള മെച്ചമുണ്ടാവുക. ഇന്ത്യയ്ക്ക് പല രാജ്യങ്ങളുമായും കരമാര്‍ഗ്ഗം ബന്ധപ്പെടാമെന്നതിനാല്‍ വന്‍ വരുമാനമാണ് തമിഴ്‌നാടിനെ കാത്തിരിക്കുന്നത്.

പല കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പുകളുണ്ടായെങ്കിലും 2005 ല്‍ ഡിഎംകെ സര്‍ക്കാറിന്റെ കാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങാണ് പ്രൊജക്ട് പ്രഖ്യാപനം നടത്തിയത്. ഒരു പക്ഷേ, ഡിഎംകെ മുന്‍കൈ എടുക്കുന്നതു കൊണ്ടു തന്നെയായിരിക്കും എഐഎഡിഎം കാലങ്ങളായി ഈ പദ്ധതിയെ എതിര്‍ക്കാന്‍ കാരണം.

ഭാരതീയ ജനതാപാര്‍ട്ടി(ബിജെപി) ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെടുത്തി പ്രൊജക്ടിനെ എതിര്‍ക്കുമ്പോള്‍ പരിസ്ഥിതി വാദികള്‍ അപൂര്‍വമായ ജന്തു, സസ്യജാലങ്ങളുടെ നാശത്തിനു കാരണമാകുമെന്ന വാദമുയര്‍ത്തി പദ്ധതിക്കെതിരേ രംഗത്തുണ്ട്.
ഇതിഹാസ കഥയായ രാമായണത്തില്‍ ശ്രീരാമന്‍ സീതയെ രക്ഷിക്കാന്‍ വേണ്ടി ലങ്കയിലേക്ക് കെട്ടിയ കടല്‍പ്പാലത്തിന്റെ അവശിഷ്ടമാണ് ഇപ്പോഴത്തെ രാം സേതുവെന്ന് ഹൈന്ദവ കേന്ദ്രങ്ങള്‍ വാദിക്കുന്നു.

ഇക്കാരണങ്ങളാണെന്ന് തുറന്നുപറയാതെയാണ് രാം സേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കാന്‍ ജയലളിത ആവശ്യപ്പെടുന്നത്. സിപിഎമ്മിനെ പോലുള്ള കക്ഷികള്‍ എത്രയും വേഗം പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+