മുസ്ലീം ഇമാമുമാരെ ഫ്രാന്‍സ് നാടുകടത്തും

തീവ്രവാദികളെയും മുസ്ലീം മതപ്രചാരകരെയും എത്രയും വേഗം രാജ്യത്തു നിന്നു പുറത്താക്കുമെന്ന് സര്‍ക്കോസി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അഞ്ചു പേരെയാണ് പുറത്താക്കുന്നത്. ജൂത സ്‌കൂളില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
സ്‌കൂള്‍ ആക്രമണത്തിനുശേഷം ആഭ്യന്തര സുരക്ഷയെ കുറിച്ച് ഗൗരവമായ ചര്‍ച്ച തന്നെ നടന്നു. തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിനാല്‍ സര്‍ക്കോസി കൂടുതല്‍ കടുത്ത നടപടികള്‍ക്ക് മുതിരുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
മുസ്ലീം തീവ്രവാദത്തെ ഒരു തരത്തിലും അംഗീകരിക്കില്ല. ഇത് സര്‍ക്കാറിന്റെ പുതിയ നയമൊന്നുമല്ല. സമീപകാലസംഭവങ്ങളുടെ വെളിച്ചത്തിലാണ് പുതിയ തീരുമാനം-ആഭ്യന്തരമന്ത്രി ക്ലൗഡ് ഗ്യൂന്റ് അറിയിച്ചു.
അഫ്ഗാന്‍ വംശജനായ ഒരാള്‍, മാലിയില്‍ നിന്നുള്ള മതപ്രബോധകന്‍, സൗദി അറേബ്യയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ള രണ്ട് ഇമാമുമാര്‍, തീവ്രവാദിയെന്ന് സംശയിക്കുന്ന ടുണീഷ്യക്കാരന്‍ എന്നിവരെയാണ് ആദ്യ ഘട്ടത്തില്‍ നാടുകടത്തുന്നത്.












Click it and Unblock the Notifications