ഐഫോണ്‍ വാങ്ങാന്‍ കിഡ്‌നി വിറ്റു

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വാങാണ് ഈ കടുംകൈ ചെയ്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ അറിയിച്ചു. മേഖലയില്‍ സജീവമായ അവയവ വ്യാപാര റാക്കറ്റിനെ കണ്ടെത്താനായി പോലിസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
ഒരു സര്‍ജന്‍, ആശുപത്രി കോണ്‍ട്രാക്ടര്‍, നിരവധി ബ്രോക്കര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു വലിയ കണ്ണിയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓണ്‍ലൈനിലൂടെ ഡോണര്‍മാരെ കണ്ടെത്തുകയും പ്രത്യേകം സജ്ജീകരിച്ച ഓപ്പറേഷന്‍ തിയേറ്ററിലെത്തിക്കുകയുമാണ് ഇവരുടെ രീതി.
സര്‍ക്കാറിന്റെ കണക്കനുസരിച്ച് രാജ്യത്തെ 15 ലക്ഷത്തോളം പേര്‍ക്ക് അവയവ മാറ്റ ശസ്ത്രക്രിയ ആവശ്യമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സൗകര്യമുപയോഗിച്ച് പ്രതിവര്‍ഷം പതിനായിരം പേര്‍ക്ക് മാത്രമേ ശസ്ത്രക്രിയ നടത്താന്‍ സാധിക്കൂ. ഇതിന്റെ മറപിടിച്ചാണ് അനധികൃത വില്‍പ്പന വ്യാപകമാകുന്നത്.












Click it and Unblock the Notifications