അഞ്ചാംമന്ത്രിക്കളിയില്‍ തോറ്റത് കോണ്‍ഗ്രസ്

ഇടതുമുന്നണിയെ നേരിയ ഭൂരിപക്ഷത്തില്‍ പിന്നിലാക്കി ഭരണത്തിലേറുമ്പോഴെ മുസ്ലീം ലീഗ് അഞ്ചാംമന്ത്രിയ്ക്കായി വാദമുന്നയിച്ചിരുന്നു. പത്ത് മാസത്തിന് ശേഷമെത്തിയ പിറവം ഉപതിരഞ്ഞെടുപ്പ് നല്ലൊരു അവസരമാക്കിയെടുക്കുകയായിരുന്നു മലപ്പുറം പാര്‍ട്ടി.
അനൂപ് ജേക്കബ് ജയിച്ചുവന്നാല്‍ ഉടനടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നു പിറവത്തെ ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പ് പാലിയ്ക്കാത്തതില്‍ ആരംഭിയ്ക്കുന്നു കോണ്‍ഗ്രസിന്റെ പാളിച്ച. അഞ്ചാംമന്ത്രി പ്രശ്‌നത്തിന്റെ പേരില്‍ അനൂപ് ജേക്കബിന്റെ സത്യപ്രതിജ്ഞ ഇരുപത് ദിവസം നീട്ടിക്കൊണ്ടു പോയത് പിറവം വിജയത്തിന്റെ തിളക്കം കെടുത്താനെ ഉപകരിച്ചുള്ളൂ.
അഞ്ചാംമന്ത്രി വിവാദത്തെ ജാതിമത സമവാക്യങ്ങള്‍ക്കുള്ളിലെത്തിച്ചത് കോണ്‍ഗ്രസ് തന്നെയാണ്. സാമുദായിക സന്തുലനം തെറ്റുമെന്നും ഭൂരിപക്ഷം അകലുമെന്നുമുള്ള ആദ്യവെടി പൊട്ടിച്ചത് പാര്‍ട്ടിയിലെ തലമൂത്തവര്‍ തന്നെയായിരുന്നു. കെപിസിസി ചേര്‍ന്ന് ലീഗിനെതിരെ ചന്ദ്രഹാസമിളക്കിയ നേതാക്കന്‍മാര്‍ക്ക് അതെല്ലാം തിരിച്ചടിയായി. മുന്നണിയ്ക്കുള്ളില്‍ അസ്വസ്ഥത സൃഷ്ടിയ്ക്കാന്‍ മാത്രമേ ഈ ഗീര്‍വാണം കൊണ്ട് സാധിച്ചുള്ളൂ. തിരുവനന്തപുരത്തും ദില്ലിയിലും മലപ്പുറത്തുമായി പലവട്ടം നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മന്ത്രിസ്ഥാനം കൊടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് കട്ടായം പറഞ്ഞു.
അടുത്ത പേജില്‍












Click it and Unblock the Notifications