സാഷ്ടാംഗം വണങ്ങി മന്ത്രിപദം

ഇക്കാര്യം അഭിമാനപ്രശ്‌നമായെടുത്ത ലീഗ് നേതൃത്വം പിറവം ഉപതിരഞ്ഞെടുപ്പും തുടര്‍ന്ന് അനൂപിന്റെ സത്യപ്രതിജ്ഞയും തങ്ങള്‍ക്കനുകൂലമായ രാഷ്ട്രീയ സാഹചര്യമാക്കി മാറ്റുകയായിരുന്നു. നൂല്‍പ്പാലത്തിലൂടെ സഞ്ചരിയ്ക്കുന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങളെ പിന്‍വലിയ്ക്കുമെന്ന് ഭീഷണി മുഴക്കിയാണ് ലീഗ് കോണ്‍ഗ്രസിനെ വരുതിയിലാക്കിയത്.
ഒടുവില്‍ തങ്ങള്‍ പറഞ്ഞതെല്ലാം വിഴുങ്ങി ലീഗിന്റെ ആവശ്യം അപ്പാടെ അംഗീകരിച്ചു കൊണ്ട് യുഡിഎഫ് നേതൃത്വം തീരുമാനമെടുത്തപ്പോഴേക്കും യുഡിഎഫിനും കോണ്‍ഗ്രസിനും നഷ്ടങ്ങള്‍ ഏറെയുണ്ടായി. ലീഗിനു മുമ്പില്‍ കോണ്‍ഗ്രസ് കീഴടങ്ങിയെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഇത്ര കോലാഹലങ്ങള്‍ ഉയര്‍ത്താതെ സമയത്തു തീരുമാനമെടുത്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന വിവാദങ്ങളായിരുന്നു ഇതെല്ലാം.
കോണ്‍ഗ്രസിനെപ്പോലെ തന്നെ ഭരണം ലീഗിനും അനിവാര്യമാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അവരുടെ ആവശ്യം നിരസിയ്ക്കാനുള്ള ഇച്ഛാശക്തിയില്ലാതെ പോയതാണ് ഉമ്മന്‍ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും വിനയായത്.
പിറവം ഉപതിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച വലതുമുന്നണിയില്ല ഇപ്പോള്‍ യുഡിഎഫ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിവാദങ്ങള്‍ മുന്നണിയ്ക്ക് വരുത്തിവച്ച നഷ്ടങ്ങള്‍ ചെറുതല്ല. പിറവത്തിന് പിന്നാലെ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ വിവാദങ്ങള്‍ യുഡിഎഫിന് രാഷ്ട്രീയമായി ഏറെ ദോഷം ചെയ്യുമെന്നുറപ്പാണ്.
ഭൂരിപക്ഷത്തെ ഒതുക്കിയെന്ന സാമുദായിക സംഘടനകളുടെ ആരോപണത്താനാവും നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന് മറുപടി പറയേണ്ടി വരിക. ഉപതിരഞ്ഞെടുപ്പിലെ പരാജയവും പിറവത്തെ തോല്‍വിയും മൂലം ക്ഷീണത്തിലായ പ്രതിപക്ഷത്തിന് വര്‍ദ്ധിതവീര്യത്തോടെ തിരിച്ചെത്താനും ഇത് സഹായകമാകും.
ആദ്യപേജില്‍












Click it and Unblock the Notifications