കടല്‍ക്കൊല: സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നോ?

കേസില്‍ കക്ഷി ചേര്‍ന്ന ശേഷം പിന്‍വലിഞ്ഞതിനെയാണ് കോടതി നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചത്. കേസില്‍ കക്ഷി ചേരേണ്ട ആവശ്യമില്ലെന്ന് കോടതി മുന്‍പ് വ്യക്തമാക്കിയിരുന്നു. കക്ഷി ചേര്‍ന്ന ശേഷം പിന്തിരിഞ്ഞ ഇവര്‍ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
ക്രിമിനല്‍ കേസില്‍ ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്നാവശ്യപ്പെട്ട കോടതി മരിച്ചവരുടെ ആശ്രിതര്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നിരിക്കുകയാണെന്നും നിരീക്ഷിച്ചു. കോടതിച്ചെലവ് ഇവരില്‍ നിന്ന് ഈടാക്കേണ്ടതാണെന്നും കേസില്‍ വാദം കേട്ട ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍ അഭിപ്രായപ്പെട്ടു. അതേസമയം ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചത് താന്‍ കണ്ടിട്ടില്ലെന്ന് ബോട്ടുടമ ഫ്രെഡി കോടതിയെ അറിയിച്ചു.
ഇറ്റാലിയന്‍ പ്രതിരോധ മന്ത്രിയും വിദേശ കാര്യ വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സംഭവം കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനമായത്.
മത്സ്യതൊഴിലാളികളുടെ ഇടവകയിലുള്ള പുരോഹിതന്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കാമെന്ന ഉറപ്പിന്‍മേലാണ് മരിച്ചവരുടെ ബന്ധുക്കള്‍ കേസില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറയത്.












Click it and Unblock the Notifications