എസ്‌എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരത്തെ വിജെടി ഹാളിനു മുന്നില്‍ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് മൂന്നു മണിയോടെ നടന്ന മാര്‍ച്ച് ആണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്. സംഘര്‍ഷത്തില്‍ കല്ലേറും ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതക പ്രയോഗവും ഉണ്ടായി.
അനീഷ് രാജിന്റെ കൊലപാതകികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചായിരുന്നു എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വിജെടി ഹാളിനു മുന്നില്‍ പ്രകടനം നടത്തിയത്. എസ്‌എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ സംസ്‌ഖാന സെക്രട്ടറി പി ബിജു ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മുഖ്യമന്ത്രി ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തുന്നതിന് മുമ്പായി സംഘര്‍ഷം ഒവിവാക്കാന്‍ പൊലീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കാന്‍ ആരംഭിച്ചപ്പോഴാണ് മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
തീരദേശ വികസന പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങിന് തൊട്ടു മുമ്പായാണ് എസ്‌എഫ്‌ഐ പ്രലര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ചടങ്ങില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച് ഉണ്ടാവും എന്ന് എറിഞ്ഞതിനെ തുടര്‍ന്ന് ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നില്ല.












Click it and Unblock the Notifications