അഴിമതിക്കേസ്: വീര്‍ഭദ്രസിങ് രാജിവച്ചു

1989ല്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്രമന്ത്രി വീര്‍ഭദ്ര സിങ്ങിനും ഭാര്യ പ്രതിഭയ്ക്കുമെതിരെ ഹിമാചല്‍ പ്രദേശിലെ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കുറ്റംചുമത്തിയത്.
സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവും ഭാര്യ പ്രതിഭയും ഐ.എ.എസ് ഉദ്യോഗസ്ഥനായ മൊഹീന്ദര്‍ ലാലും മറ്റു ചില വ്യവസായികളുമായി ഫോണ്‍ സംഭാഷണം നടത്തുന്നതിന്റെ ഓഡിയോ സി.ഡി പുറത്തുവന്നത് വന്‍വിവാദത്തിനിടയാക്കിയിരുന്നു.
മുന്‍കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന വിജയ് സിങ് മങ്കോട്ടിയയാണ് സി.ഡി പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് 2009 ആഗസ്ത് മൂന്നിന് വീര്‍ഭദ്രസിങ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
വീരഭദ്രസിംഗിന്റെ സാജിവയ്ക്കണമെന്ന് ഇന്നലെ പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെന്ന് വീരഭദ്രസിംഗ് പറഞ്ഞു.
വരുന്ന ഡിസംബറില്‍ ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വീരഭദ്രസിംഗിനെ ഉടന്‍തന്നെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications