പൊലീസിനെതിരെ ജയരാജന്മാര്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണത്തിന്റെ മറവില്‍ ക്രൂരമായ മര്‍ദ്ദനമുറകളാണ് അരങ്ങേറുന്നത്. ശാസ്ത്രീയ അന്വഷണമാണ് നടക്കുന്നതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ പറയുന്നുണ്ടെങ്കിലും സാഡിസ്റ്റ് അന്വേഷണമാണ് നടക്കുന്നതെന്ന് എം.വി.ജയരാജന്‍ ആരോപിച്ചു.
ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ പ്രതിയാക്കപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്‍ സജീവന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച സംഭവം ആത്മഹത്യയല്ലെന്ന സജീവന്റെ വീട്ടുകാരുടെ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ വീട്ടുകാര്‍ക്ക് ഇപ്പോള്‍ മാത്രം ഇങ്ങനെ തോന്നുന്നതിന് പിന്നില്‍ ചിലരുണ്ടെന്നായിരുന്നു പി.ജയരാജന്റെ പ്രതികരണം.
സജീവന്റെ വീട്ടുകാര്‍ ഇപ്പോള്‍ മുമ്പ് ഉണ്ടായിരുന്നിടത്തല്ല താമസിക്കുന്നത്. അവരെ സംരക്ഷിക്കുന്നത് ഇപ്പോള്‍ ബി.ജെ.പിക്കാരാണ് എന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ജയരാജന്‍ പറഞ്ഞു.
രാവിലെ പയ്യാമ്പലം ഗസ്റ്റ്ഹൗസിലാണ് പി.ജയരാജനെ ചോദ്യം ചെയ്തത്. എം.എസ്.എഫ്. പ്രവര്‍ത്തകനായ തളിപ്പറമ്പ് അരിയിലിലെ അബ്ദുള്‍ ഷൂക്കൂര്‍ കൊലചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. ഇത് രണ്ടാംതവണയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജനെ ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യാനെത്തിയപ്പോള്‍ എം.വി.ജയരാജന്‍ ഡി.വൈ.എസ്.പി. സുകുമാരനോട് കയര്‍ത്ത് സംസാരിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തെറ്റ് കണ്ടാല്‍ ഏത് കൊലകൊമ്പനായാലും പ്രതികരിക്കുമെന്നായിരുന്നു എം.വി.ജയരാജന്റെ പ്രതികരണം,












Click it and Unblock the Notifications