പെന്‍ഷന്‍ പ്രായം കൂട്ടാതെ മുന്നോട്ടു പോകാനാവില്ല

  • Posted By:
Subscribe to Oneindia Malayalam
KM Mani
തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്താതെ സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് കെഎം മാണി. സംസ്ഥാനത്ത് ജീവനക്കാരേക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാരാണുള്ളത്. പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്തണമെന്നും മാണി നിയമസഭയില്‍ പറഞ്ഞു.

നിലവില്‍ 5,30000 സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. അതേസമയം അഞ്ചു ലക്ഷത്തോളം പെന്‍ഷന്‍കാരുമുണ്ട്. ഓരോ വര്‍ഷവും രണ്ടായിരത്തോളം പേര്‍ പെന്‍ഷന്‍ ആകുന്നുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

യുവജന, സര്‍വ്വീസ് സംഘടനകളുമായി ആലോചിച്ച ശേഷം മാത്രമേ പെന്‍ഷന്‍ പ്രായം കൂട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. പുതുതായ സര്‍വ്വീസില്‍ ചേരുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്താം. ഇത്തരത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളിലെല്ലാം പെന്‍ഷന്‍ പ്രായം 60 വയസ്സാണെന്നും മാണി പറഞ്ഞു.

അതേസമയം മാണിയുടെ പ്രസ്താവന യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്‌ഐ അഭിപ്രായപ്പെട്ടു.

English summary
Finance Minister of Kerala Government made the announcement in his budget speech, raised the retirement age of State Government employees and teachers to 56 years
Please Wait while comments are loading...