Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എമാര്‍ രാജിവെയ്ക്കണം: ഐഎന്‍എല്‍

Azeez Kadappuram
ഫണ്ട് പാഴാക്കി ജനങ്ങളെ വഞ്ചിച്ച കാസര്‍ക്കോട്ടെ ലീഗ് എംഎല്‍എമാര്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ ധാര്‍മിക അവകാശമില്ല. അവര്‍ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം-ഐഎന്‍എല്‍ കാസര്‍ക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം വണ്‍ഇന്ത്യയോട് പറഞ്ഞു.

കാസര്‍ക്കോട് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി കക്ഷി-രാഷ്ട്രീയ ഭേദമന്യെ ജനങ്ങള്‍ സാമൂഹിക രംഗത്ത് ഇറങ്ങിയ കാലമാണ് കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തിലുണ്ടായത്. ഇപ്പോള്‍ അധികാരത്തിലെത്തിയവര്‍ ആ വികസനരാഷ്ട്രീയ സംസ്‌കാരത്തെ വലിച്ചെറിഞ്ഞുവെന്ന് മാത്രമല്ല. ജനകീയ ആവശ്യങ്ങളോട് നിഷേധാത്മക സമീപനം പുലര്‍ത്തുകയാണ്. ഒരു വിധത്തിലും ഇത് അംഗീകരിക്കാനാവില്ല.

ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനായി സര്‍ക്കാര്‍ കമ്മീഷണറെ വരെ നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാസര്‍ക്കോട്ടെയും മഞ്ചേശ്വരത്തെയും എംഎല്‍എമാര്‍ ഈ വിധത്തില്‍ നിസ്സംഗത പ്രകടിപ്പിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്നവരുടെ നൊമ്പരങ്ങള്‍ കാസര്‍ക്കോടിന്റെ എക്കാലത്തെയും വേദനയാണ്. അതെങ്കിലും പരിഹരിക്കാന്‍ ഈ ജനപ്രതിനിധിക്ക് ശ്രമിക്കാമായിരുന്നു. കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന ഉള്‍നാടന്‍ ഗ്രാമങ്ങള്‍ ഇവിടെ ഏറെയാണ്. കാസര്‍ക്കോട്ടെ ജനപ്രതിനിധിയാവട്ടെ ഇതൊന്നും അറിഞ്ഞിട്ടില്ല. കടലോര നിവാസികള്‍ക്ക് ഇന്നും ഉപ്പുവെള്ളം തന്നെ കുടിക്കണം.

ശാസ്ത്രീയമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഈ വിഷമതകള്‍ പരിഹരിക്കാനുള്ള ഫണ്ടാണ്. എംഎല്‍എമാരുടെ അനാസ്ഥ കൊണ്ടും പിടിപ്പുകേടു കൊണ്ടും അനാഥമായിരിക്കുന്നത്. ഈ നീതി നിഷേധത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നുറപ്പാണ്. അതിനായുള്ള ജനകീയ പ്രക്ഷോഭങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് ശക്തമായ സാന്നിധ്യം അറിയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+