മലയാളി നഴ്‌സുമാരും മരുന്നുപരീക്ഷണത്തിന് ഇര

ഇത്തരത്തില്‍ പണം കൈപ്പറ്റി പരീക്ഷണത്തിന് ഇരയായവരില്‍ പലര്‍ക്കും പിന്നീട് ഒട്ടേറെ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്. മെലിഞ്ഞിരുന്ന പലരും മരുന്നു കുത്തിവച്ചതിനെ തുടര്‍ന്ന് തടിച്ചു. വയനാട്, ഇടുക്കി, കാസര്‍കോട്, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഒട്ടേറെ വിദ്യാര്‍ഥികളാണ് മരുന്നു പരീക്ഷണത്തിന് വിധേയമായവരില്‍ പലരും.
ടെസ്റ്ററാവുന്നത് പൂര്‍ണ്ണസമ്മതത്തോടെയാണെന്നും മരണം സംഭവിച്ചാല്‍ പോലും താന്‍ മാത്രമാണ് ഉത്തരവാദിയെന്നും മരുന്നു കമ്പനികള്‍ ഇവരില്‍ നിന്ന് നൂറ് രൂപ മുദ്രപത്രത്തില്‍ എഴുതി വാങ്ങിക്കും. പിന്നീട് മരു ്ന്ന് അപകടകരമല്ല എന്ന് വിദ്യാര്‍ഥികളെ പറഞ്ഞ് വിശ്വസിപ്പിക്കും. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരെയാണ് ഉപയോഗിക്കുക.
പരീക്ഷണത്തിന് വിധേയരാവുന്നവര്‍ മാസങ്ങളോളം മരുന്നു കമ്പനികളുടെ നിരീക്ഷണത്തിലായിരിക്കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളുടെ പരീക്ഷണത്തിനാണ് കൂടുതലായും വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നത്. പുതിയ മരുന്ന് കണ്ടുപിടിക്കുമ്പോള്‍ മൂന്നാംഘട്ടത്തില്‍ മാത്രമേ മനുഷ്യനില്‍ പരീക്ഷിക്കാവൂ എന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെ ഒന്നാംഘട്ടത്തില്‍ തന്നെയാണ് നഴ്‌സിങ് വിദ്യാര്‍ഥികളില്‍ മരുന്ന് പരീക്ഷിക്കുന്നത്.
മനുഷ്യരിലെ മരുന്നു പരീക്ഷണത്തിന് ഉപയോഗിക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. മനുഷ്യരെ ഗിനിപ്പന്നികളാക്കരുതെന്നായിരുന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications