കാത്തിരുന്നത് ആട് ആന്റണിയെ, എത്തിയത് നദാന്‍ ആന്റണി

ദില്ലി വിമാനത്താവളത്തില്‍നിന്ന് ഞായറാഴ്ച വൈകിട്ട് 4.30 ന് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സില്‍ രണ്ടു യാത്രക്കാര്‍ കയറിയതു കണ്ട് ഒരാള്‍ ആട് ആന്റണി വിമാനത്തിലുണ്ടെന്നു വിളിച്ചു പറയുകയായിരുന്നു. വിമാനത്താവളത്തിലെ ലുക്കൗട്ട് നോട്ടീസ് കണ്ടാണു യാത്രക്കാരന്‍ അധികൃതരെ വിളിച്ചത്. അപ്പോഴേക്കും ദില്ലിയില്‍ നിന്ന് വിമാനമുയര്‍ന്നിരുന്നു.
തുടര്‍ന്ന് പാലക്കാട് പോലീസ് അടിയന്തരമായി കോയമ്പത്തൂരിലെത്തി. ചെന്നൈയില്‍ ഇറങ്ങുന്ന വിമാനമായതിനാല്‍ ചെന്നൈ വിമാനത്താവള അധികൃതരെയും വിവരമറിയിച്ചു. വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ സി.ഐ.എസ്.എഫ്. ഇരുവരേയും കസ്റ്റഡിയിലെടുത്തു. ഇയാള്‍ 'ആട്' ആന്റണി തന്നെയാണോയെന്നു സ്ഥിരീകരിക്കാന്‍ ഇതേ വിമാനത്തില്‍ കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. യാത്രക്കാരനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് 'ആട് ആന്റണി അല്ലെന്നു തിരിച്ചറിഞ്ഞു വിട്ടയച്ചു.
ആന്റണി നദാന്‍ അഗസ്റ്റിന്‍ എന്ന പേരിലാണ് ഇയാള്‍ ടിക്കറ്റെടുത്തിരുന്നത്. തമിഴ് വംശജനായ ഇയാള്‍ മലേഷ്യന്‍ പൗരത്വമുള്ള ബിസ്സിനസ്സുകാരനാണ്. കച്ചവട ആവശ്യങ്ങള്‍ക്കായാണ് ഇയാള്‍ ദില്ലിയില്‍ നിന്നും ചെന്നൈയിലേക്കെത്തിയത്. ഇയാളുടെ ഒരു സഹോദരി കോയമ്പത്തൂരില്‍ കന്യാസ്ത്രീ മഠത്തിലുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. രാത്രി 7.15 നു കോയമ്പത്തൂരിലിറങ്ങേണ്ട വിമാനം ഒമ്പതോടെയാണ് എത്തിയത്.
പാലക്കാട് എസ്.പി: എം.പി. ദിനേശ്, ഡിവൈ.എസ്.പി: പി.ബി. പ്രശോഭ് എന്നിവരുടെ നിര്‍ദേശപ്രകാരം ആന്റണിയെ തിരിച്ചറിയാന്‍ പാലക്കാട് ടൗണ്‍ സൗത്ത് സി.ഐ: ബി. സന്തോഷും സംഘവുമാണു കോയമ്പത്തൂരിലെത്തിയത്.
കുപ്രസിദ്ധ മോഷ്ടാവായ 'ആട്' ആന്റണി കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്നതിനെത്തുടര്‍ന്നാണ് ഒളിവില്‍ പോയത്. 'ആട്' ആന്റണിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications