കല്‍ക്കരി അഴിമതി: 5 കമ്പനികള്‍ക്കെതിരെ കേസ്

വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. വിമ്മി അയണ്‍ ആന്‍ഡ് സ്റ്റീല്‍, നവ് ഭാരത് സ്റ്റീല്‍, ജെഎല്‍ഡി യാവത്മാള്‍, എഎംആര്‍ അയണ്‍ ആന്‍ഡ് സറ്റീല്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരേയാണ് കേസ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഖനികളാണിവ. രണ്ട് സംസ്ഥാനങ്ങളിലും യുപിഎ ഇതര സര്‍ക്കാരുകളാണ് ഭരണത്തില്‍. സംസ്ഥാന സര്‍ക്കാരുകള്‍, കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, കമ്പനി ഉടമകള്‍, കല്‍ക്കരി കമ്പനികള്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ വ്യാപക റെയ്ഡും ആരംഭിച്ചിട്ടുണ്ട്. ദില്ലി, മുംബൈ, നാഗ്പൂര്‍, ധന്‍ബാദ്, ഹൈദരാബാദ്, പാറ്റ്‌ന, കൊല്‍ക്കത്ത തുടങ്ങി പത്തു നഗരങ്ങളിലായി മുപ്പതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. വ്യവസ്ഥകള്‍ ലംഘിച്ച് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ അനര്‍ഹമായ അനുകൂല്യം കണ്ടെത്തിയ പത്തു കമ്പനികള്‍ സിബിഐയുടെ നിരീക്ഷണത്തിലാണെന്നും വിവിധ ബാച്ചുകളിലായി കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങളാണ് നടന്നുവരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
142 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് കഴിഞ്ഞ ദിവസം ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,ലൈസന്‍സുകള്‍ കൂട്ടമായി റദ്ദാക്കുന്നത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ കുറ്റം തെളിയുന്ന കമ്പനികള്‍ക്കെതിരേ മാത്രം നടപടിയെടുത്താല്‍ മതിയെന്നുമാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്.
2006-2009 കാലയളവില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച സംഭവത്തില്‍ 1.86 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായി സിഎജി കണ്ടെത്തിയിരുന്നു. ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിച്ചതോടെ സഭാ നടപടികള്‍ തടസപ്പെട്ടിരുന്നു.












Click it and Unblock the Notifications