Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ജി ഓമന അന്തരിച്ചു

കോട്ടയം: അരങ്ങില്‍ ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടി ജി ഓമന(80) അന്തരിച്ചു. ഒളശയിലെ വീട്ടിലായിരുന്നു അന്ത്യം. നാടകാചാര്യന്‍ എന്‍എന്‍ പിള്ളയുടെ മാതൃസഹോദരിയുടെ മകളായ ഓമന 1954ല്‍ 'അസ്സലാമു അലൈക്കും' എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നാടകത്തില്‍ അഭിനയിക്കേണ്ടിയിരുന്ന ഒരു നടി എത്താതിരുന്നപ്പോള്‍ പകരക്കാരിയായി ഓമന കയറുകയായിരുന്നു. ഇരുപത്തിനാലാം വയസില്‍ എഴുപത്തിനാലുകാരിയുടെ വേഷം അഭിനയിച്ചു കൊണ്ടാണ് ഓമനയുടെ അരങ്ങിലെത്തിയത്.

പിന്നീട് 1989 വരെ അഭിനയരംഗത്ത് തുടര്‍ന്ന ഓമന 32ലേറെ നാടകങ്ങളില്‍ വേഷമിട്ടു. 1977ല്‍ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാര്‍ഡും 2002ല്‍ സമഗ്രസംഭാവനയ്ക്കുള്ള സംഗീതനാടക അക്കാദമിയുടെ അവാര്‍ഡും ഓമനയെ തേടിയെത്തി. കാപാലിക(1974), ആനന്ദഭൈരവി(2004) എന്നീ സിനിമകളിലും ഓമന അഭിനയിച്ചിട്ടുണ്ട്.

വൈക്കം അയ്യരുകുളങ്ങര തെത്തത്തില്‍ റിട്ട ഹെഡ്മാസ്റ്റര്‍ വേലായുധന്‍പിള്ളയുടെയും ഗൗരിയുടെയും ഏകമകളായി 1932 മേയ് 18നാണ് ഓമന ജനിച്ചത്. അവസാന നാളുകളില്‍ ഒളശ്ശയില്‍ പിള്ളയുടെ മകനും സിനിമാനടനുമായ വിജയരാഘവനോടൊപ്പമാണ് താമസിച്ചിരുന്നത്. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാല് മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+