യാത്രാ ചെലവ്:മോഡിക്ക് എതിരെയും ആരോപണം

ഈ സാഹചര്യത്തില്‍ മോഡിക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത് സാമൂഹിക പ്രവര്‍ത്തകയായ തൃപ്‌തി ഷാ ആണ്.
വനിതാ സമ്മേളനവുമായി ബന്ധപ്പെട്ട് മോഡി ചിലവഴിച്ച തുകയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് തൃപ്‌തി ഷാ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവരാവകാശ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ യാത്രാ ചെലവ് സംബന്ധിച്ച് കണക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് തൃപ്‌തി ഷായുടെ ആരോപണം.
മോഡി, മറ്റു മന്ത്രിമാര്‍ എന്നിവരുടെയും, വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത സ്‌ത്രീകളുടെയും ഭക്ഷണത്തിന്റെയും യാത്രയുടെയും ചിലവ് അറിയണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിവരാവകാശ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നത്.
2007 ജൂണ്‍ 18ന് ആണ് ഇവര്‍ വിവരാവകാശ കമ്മീഷന് അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ മറ്റു ചിലവുകളുമായി ബന്ധപ്പെട്ട് കണക്ക് അറിഞ്ഞെങ്കിലും യാത്ര ചിലവിന്റെ കണക്ക് ഇതുവരെ ലഭിച്ചിട്ടില്ല. തൃപ്‌തി ഷാ പറയുന്നു.
ഇതിനിടയില്‍ സോണിയയുടെ വിദേശ യാത്രയുടെ കണക്കുകള്‍ ഒരു മന്ത്രാലയത്തിന്റെയും പക്കല്‍ ഇല്ല എന്ന് മുഖ്യ വിവരാവകാശ കമ്മീഷ്‌ണര്‍ അറിയിച്ചു. അതുപോലെ തന്റെ ചികിത്സയ്‌ക്കായി സോണിയ സര്‍ക്കാറിന്റെ പണം ആവശ്യപ്പെട്ടിട്ടില്ല എന്നും മുഖ്യ വിവരാവകാശ കമ്മീഷ്‌ണര്‍ ആറിയിച്ചു.
സോണിയയുടെ വിദേശ യാത്രകളുടെ ചെലവുമായി ബന്ധപ്പെട്ട കണക്കുകള്‍ അറിയാന്‍ അപേക്ഷ നല്‍കിയത് ഹരിയാനയിലെ രമേശ് ശര്‍മ്മ എന്നയാള്‍ ആണ്.












Click it and Unblock the Notifications