മൊബൈലും ജീന്‍സും വാങ്ങാനായി കുട്ടിയെ വിറ്റു

കുട്ടിയെ വിറ്റ പണം കൊണ്ട് അമ്മ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഒരു ജോടി ജീന്‍സും പുതിയ ടോപ്പുകളും വാങ്ങിയെന്ന് ജജ്പൂര്‍ പൊലീസ് സൂപ്രണ്ട് ദീപക് കുമാര്‍ പറഞ്ഞു.
യുവതി പിഞ്ചു കുഞ്ഞിനെ വിറ്റെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സെപ്റ്റംബര്‍ 17ന് കട്ടക്കിലെ ബബുല ബഹേര എന്നയാള്‍ക്കാണ് യുവതി കുഞ്ഞിനെ വിറ്റത്.
ജയിലിലുള്ള ഭര്‍ത്താവിനെ രക്ഷിക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ വിറ്റതെന്നായിരുന്നു യുവതിയുടെ വാദം. അഭിഭാഷകന് കൊടുക്കാന്‍ പണം ആവശ്യമായിരുന്നു. ഇതിനായി കുട്ടിയെ വില്‍ക്കുകയായിരുന്നുവെന്ന് യുവതി കോടതിയെ അറിയിച്ചു. എന്നാല്‍ രാഖി പത്രയുടെ വാദം കോടതി തള്ളി. ദാരിദ്രം മൂലമല്ല ഇവര്‍ കുഞ്ഞിനെ വിറ്റതെന്ന് കോടതി കണ്ടെത്തി.
ഒടുവില്‍ യുവതി കുറ്റം സമ്മതിയ്ക്കുകയായിരുന്നു. കുട്ടിയെ വിറ്റു കിട്ടിയ പണം കൊണ്ട് മൊബൈലും ജീന്‍സും വാങ്ങിയതായി ഇവര്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി വാങ്ങിയ സാധനങ്ങളെല്ലാം വീട്ടില്‍ നിന്ന് കണ്ടെടുത്തു. കുട്ടിയെ പൊലീസ് തേടി പിടിച്ചെങ്കിലും ഏറ്റുവാങ്ങാന്‍ യുവതി തയ്യാറായില്ല. ഒടുവില്‍ പൊലീസ് കുട്ടിയെ ശിശുക്ഷേമസമിതിയിലാക്കുകയായിരുന്നു.












Click it and Unblock the Notifications