തലൈവിയോട് പ്രതിഷേധിച്ച് കലൈഞ്‌ജര്‍ കറുപ്പില്‍

ഇപ്പോഴത്തെ തമിഴ്‌നാട് സര്‍ക്കാറിനോടുള്ള പ്രതിഷേധ സൂചകമായാണ് ഈ വേഷം മാറല്‍. തന്റെ പ്രിയപ്പെട്ട വേഷം ഉപേക്ഷിച്ച് ഇനി മുതല്‍ താന്‍ കറുത്ത ഷര്‍ട്ടും വെള്ള തോര്‍ത്തും ആണ് ധരിക്കുക എന്നാണ് കലൈഞ്‌ജര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തലൈവി ജയലളിതയുടെ ജന വിരുദ്ധ നയങ്ങള്‍ക്ക് എതിരെ പ്രതിഷേധം അറിയിച്ചു കൊണ്ട് ഡിഎംകെ വ്യാഴാഴ്‌ച ഒരു മനുഷ്യ ചങ്ങല സംഘടിപ്പിച്ചിരുന്നു. ഇത് പൊലീസ് തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കരണാനിധി ഇപ്പോള്‍ ഈ 'കറുത്ത' കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.
ഇനി മുതല്‍ താന്‍ കറുത്ത വസ്‌ത്രങ്ങള്‍ അണിഞ്ഞേ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടൂ എന്നും ഇതായിരിക്കും ഇനി തന്റെ സ്ഥിരം വേഷം എന്നും ആണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
പ്രതിഷേധ റാലി പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് സര്‍ക്കാറിനെതിരെ ലഘു ലേഖ പ്രചാരണം നടത്താനും അദ്ദേഹം ആഹ്വാനം ചെയ്‌തിട്ടുണ്ട്.
കരുണാനിധിയുടെ ആരാധ്യ പുരുഷനാ പെരിയാറിന്റെ വസ്‌ത്രാ ധാരണ രീതിയാണ് അദ്ദേഹം പുതുതായി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി മുഖപത്രമായ മുരശാലിയില്‍ പെരിയാറിന്റെ ദ്രവീഡിയ കഴകത്തില്‍ കറുത്ത് വസ്‌ത്രം ധരിച്ച് പ്രവേശിക്കുന്ന ആദ്യ വ്യക്തി താന്‍ ആയിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അനധികൃത ഖനനം, ഭൂമി കയ്യേറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തി കരുണാനിധിയുടെ പേരക്കുട്ടി ദുരൈ ദയാനിധിക്ക് എതിരെ പൊലീസ് കേസെടുത്തതിന് തൊട്ടു പിന്നാലെ ആയിരുന്നു പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടത്.












Click it and Unblock the Notifications