Get Updates
Get notified of breaking news, exclusive insights, and must-see stories!

നായയെ കുഴിച്ചിട്ടതിന് വയനാട്ടില്‍ ഹര്‍ത്താല്‍

Wayanad
ബത്തേരി: ഹൈന്ദവര്‍ ഉപയോഗിച്ചുവന്ന പൊതുശ്മശാനത്തില്‍ നായകളുടെ ജഡം കുഴിച്ചിട്ടതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ വെള്ളിയാഴ്ച വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു നേതാക്കള്‍ അറിയിച്ചു.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ബത്തേരി തഹസില്‍ദാര്‍ കെ.കെ. വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ബി.ജെ.പിയും മറ്റു പോഷകസംഘടനകളും ബഹിഷ്‌കരിച്ചു. സംഭവത്തെ ശക്തമായി അപലപിച്ച സര്‍വകക്ഷിയോഗം, മതസൗഹാര്‍ദം തകര്‍ക്കാനായി ഈ സംഭവത്തെ ഉപയോഗപ്പെടുത്തരുതെന്നും സംയമനം പാലിക്കണമെന്നും അഭ്യര്‍ഥിച്ചു.

ബത്തേരി മണിച്ചിറയിലെ ശ്മശാനത്തില്‍ ആഴ്ചകള്‍ക്കു മുമ്പ് നായ്ക്കളെ കുഴിച്ചിട്ടുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. വര്‍ഷങ്ങളായി ഹിന്ദുക്കളാണ് ഈ ശ്മശാനം ഉപയോഗിക്കുന്നത്. വള്ളി എന്ന സ്ത്രീയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ ബന്ധുക്കള്‍ ശവകുടീരം വൃത്തിയാക്കാന്‍ എത്തിയിരുന്നു. ശവകുടീരം അലങ്കോലപ്പെട്ടു കിടക്കുന്നതു കണ്ട് അന്വേഷിച്ചപ്പോഴാണു നായ്ക്കളെ കുഴിച്ചിട്ടതാണെന്ന വിവരം അറിഞ്ഞത്.

ബത്തേരി പഞ്ചായത്തിന്റെ പരിധിയിലാണു 1.84 ഏക്കര്‍ വരുന്ന ശ്മശാനഭൂമിയുള്ളത്. ശ്മശാനത്തിനു ചുറ്റുമതിലില്ല. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അയൂബിന്റെ വീടിന്റെ തൊട്ടുമുന്നിലാണ് ഈ ശ്മശാനം. അതുകൊണ്ടുതന്നെ പഞ്ചായത്ത് പ്രസിഡന്റ് അറിയാതെ നായ്ക്കളെ ശ്മശാനത്തില്‍ കുഴിച്ചിടില്ലെന്നാണു ഹിന്ദുഎക്യവേദി നേതാക്കളുടെ ആരോപണം. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിക്കാന്‍ പഞ്ചായത്ത് ക്വട്ടേഷന്‍ കൊടുത്തിരുന്നു. ഈ നായ്ക്കളെയാണു ശ്മശാനത്തില്‍ കുഴിച്ചിട്ടതെന്നും ഹിന്ദുഐക്യവേദി ആരോപിച്ചു.

സംഭവം പുറത്തറിഞ്ഞതോടെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ബത്തേരി പഞ്ചായത്തിലേക്കു മാര്‍ച്ച് നടത്തി. വൈകിട്ട് ബത്തേരിയില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റിന്റെ കോലം കത്തിക്കുകയും ചെയ്തു. അതേസമയം തെരുവുനായകളെ കൊന്ന് ആദിവാസി ശ്മശാനത്തില്‍ കുഴിച്ചിട്ടതിന്റെ പേരില്‍ വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം അപലപനീയമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പറഞ്ഞു. ഇത്തരം നീക്കങ്ങളെ ജനങ്ങള്‍ കരുതലോടെ നേരിടുകയും മതസൗഹാര്‍ദം നിലനിര്‍ത്താന്‍ മുന്നില്‍നില്‍ക്കുകയും വേണം.

ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തിന്റെ മറവില്‍ വര്‍ഗീയവികാരം ഇളക്കിവിടാനും ജനങ്ങളെ തമ്മിലടിപ്പിക്കാനുമാണ് ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും ശ്രമിക്കുന്നത്. ശ്മശാനത്തില്‍ തെരുവുനായകളെ കുഴിച്ചിട്ടവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്നതിനു പകരം ഹര്‍ത്താല്‍ ആചരിച്ച് മതസൗഹാര്‍ദം തകര്‍ത്ത് മുതലെടുക്കാനാണ് ശ്രമിക്കുന്നത്. ജില്ലയിലെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാതെ കാത്തുസൂക്ഷിക്കാന്‍ മുഴുന്‍ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+