Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിക്കനില്‍ പുഴു: കെഎഫ്‌സി റസ്റ്റോറന്റ് പൂട്ടി

KFC Chicken
തിരുവനന്തപുരം: പ്രമുഖ ഭക്ഷണവിതരണ ശൃംഖലയായ കെഎഫ്‌സിയുടെ തിരുവനന്തപുരം റസ്റ്റോറന്റില്‍ വിളമ്പിയ ചിക്കനില്‍ നിന്ന് പുഴുവിനെ കണ്ടെത്തി. ഇതെ തുടര്‍ന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി റസ്‌റ്റോറന്റ് പൂട്ടിച്ചു.

കെഎഫ്‌സിയുടെ എറണാകുളത്തെയും കോഴിക്കോട്ടെയും റസ്റ്റോറന്റുകളിലും പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പാലോട് സ്വദേശിയാണ് ചിക്കനില്‍ നിന്ന് പുഴുവിനെ കിട്ടിയതായി പരാതിപ്പെട്ടത്. തിരുവനന്തപുരത്ത് പുളിമൂട് പ്രവര്‍ത്തിക്കുന്ന കെഎഫ്‌സി റസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ചിക്കന്‍ കുഞ്ഞിന് കൊടുക്കാനായി കഷ്ണങ്ങളാക്കിയപ്പോഴാണ് പുഴുക്കള്‍ പുറത്തു വന്നത്. പത്തോളം പുഴുക്കളെ ചിക്കനില്‍ നിന്നും കണ്ടെത്തിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ചിക്കന്‍ വാങ്ങിയയാള്‍ മാധ്യമങ്ങളേയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു.

സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. പുറത്ത് നിന്ന് വാങ്ങിയ ചിക്കനിലാണ് പുഴുവുണ്ടായിരുന്നതെന്നാണ് കെഎഫ്‌സി അധികൃതര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ചിക്കന്‍ കെഎഫ്‌സിയുടേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവിടെ നിന്ന് കെഎഫ്‌സിയുടെ കവറില്‍ പൊതിഞ്ഞ ആറ് മാസം പഴക്കമുള്ള ഇറച്ചിയും പിടിച്ചെടുത്തിട്ടുണ്ട്.

സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞു വച്ചതായും പരാതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+