Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ വന്നുപോയതിന് പിന്നാലെ ഹരിയാനയില്‍ പീഡനം

A day after Sonia Gandhi's visit, another Dalit girl raped in Congress-ruled Haryana
കയ്താല്‍: രാജ്യത്തെ നടുക്കി ഹരിയാനയില്‍ വീണ്ടും കൂട്ടമാനഭംഗം. ഹരിയാനയിലെ കയ്തലിലില്‍ ദളിത് പെണ്‍കുട്ടിയാണ് മാനഭംഗത്തിനിരയായത്. പീഡനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ ഹരിയാന സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് സംസ്ഥാനത്ത് തന്നെ വീണ്ടും കൂട്ട മാനഭംഗം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യുന്ന പതിനാലാമത്തെ കൂട്ടമാനഭംഗക്കേസാണിത്.

കൂട്ടമാനഭംഗത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ കുടുംബത്തെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു സോണിയ ആവശ്യപ്പെട്ടിരുന്നു. ഹരിയാനയില്‍ ഇത്തരം പീഡനസംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലായിരുന്നു സോണിയയുടെ സന്ദര്‍ശനം.

അതേസമയം ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ സോണിയ പ്രതിരോധിച്ചിരുന്നു. ബലാത്സംഗം രാജ്യത്തെങ്ങും നടക്കുന്നുണ്ട്. അതിന്റെ പേരില്‍ ഭുപീന്ദര്‍ ഹൂഡ സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താകാനില്ലെന്ന് അവര്‍ പറഞ്ഞത്.

എന്നാല്‍ ഹരിയാനയില്‍ ആവര്‍ത്തിയ്ക്കുന്ന സ്ത്രീ പീഡനങ്ങള്‍ സംസ്ഥാനം ഭരിയ്ക്കുന്ന കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ ഇടപെടല്‍ നടത്തുന്നില്ലെന്നാണു വിമര്‍ശനം.സര്‍ക്കാരിനെ കളങ്കപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം പീഡനക്കേസുകളുണ്ടാവുന്നതെന്ന് കോണ്‍ഗ്രസ് ഹരിയാനഘടകത്തിലെ മുതിര്‍ന്ന നേതാവ് ഫൂല്‍ ചന്ദ്ര മൗലാനയുടെ പരാമര്‍ശം വിവാദമായിട്ടുണ്ട്. ദളിത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടികളാണ് പീഡനത്തിനിരയാവുന്ന വാര്‍ത്തകള്‍ വിവാദമാക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+