Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വമലയാള ഉത്സവം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

കേരള സംസ്‌കാരത്തെ ലോകപൈതൃകനിരയില്‍ പ്രതിഷ്ഠിക്കുന്നതിനായുള്ള വിശ്വമലയാള മഹോത്സവത്തിന് ചൊവ്വാഴ്ച അനന്തപുരിയില്‍ തുടക്കമാവും. രാവിലെ 10.30ന് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി വിശ്വമലയാള മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

Pranab Mukharjee

കേരളത്തിന്റെ കലാസാംസ്‌കാരികസാഹിത്യ പാരമ്പര്യത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാംസ്‌കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും സംയുക്തമായാണ് വിശ്വമലയാള മഹോത്സവം ഒരുക്കുന്നത്. ഗവര്‍ണ്ണര്‍ എച്ച.് ആര്‍ ഭരദ്വാജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കുമാരി ഷെല്‍ജ, മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, കെ.എം മാണി എന്നിവര്‍ ആശംസയര്‍പ്പിക്കും.

സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി ജോസഫ് സ്വാഗതവും പാലോട് രവി എം.എല്‍.എ ഉപഹാര സമര്‍പ്പണവും നടത്തും. കേന്ദ്രമന്ത്രി ശശിതരൂര്‍, ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍, മേയര്‍ കെ.ചന്ദ്രിക, എം.ടി വാസുദേവന്‍നായര്‍, ഒ.എന്‍.വി കുറുപ്പ്, കെ.മുരളീധരന്‍ എം.എല്‍.എ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

അര്‍ത്ഥപൂര്‍ണ്ണമായ സാഹിത്യ സംവാദങ്ങള്‍ക്കും വൈജ്ഞാനിക സദസ്സുകള്‍ക്കും കാവ്യസന്ധ്യകള്‍ക്കും ഈ ദിവസങ്ങളില്‍ അനന്തപുരി സാക്ഷ്യംവഹിക്കും. വൈദേശിക സാഹിത്യത്തിലെ കിടയറ്റ എഴുത്തുകാരെയും ഇന്ത്യയിലെ മറ്റുഭാഷകളില്‍നിന്നുമുള്ള പ്രശസ്ത സാഹിത്യകാരന്മാരെയും ഉള്‍പ്പെടുത്തി ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിച്ച് ഭാഷയുടെ കൂട്ടായ്മയൊരുക്കുകയാണ് വിശ്വമലയാള മഹോത്സവം. വി.ജെ.ടി ഹാള്‍, കനകക്കുന്ന് കൊട്ടാരം, പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍, പ്രൊഫ.എന്‍ കൃഷ്ണപ്പിള്ള ഫൌണ്ടേഷന്‍ ഹാള്‍ എന്നിവിടങ്ങളില്‍ മൂന്നു ദിവസങ്ങളായി (ഒക്ടോബര്‍30,31, നവംബര്‍1) മഹോത്സവത്തോടനുബന്ധിച്ചുള്ള കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

രാഷ്ടപ്രതി പ്രണബ്കുമാര്‍ മുഖര്‍ജി തിങ്കളാഴ്ച വൈകുന്നേരം കേരളത്തിലെത്തി. ആറേമുക്കാലിന് തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ രാഷ്ടപ്രതിയെ ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍,കേന്ദ്രസഹമന്ത്രി ശശിതരൂര്‍,സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍,മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്.ശിവകുമാര്‍, കെ.ബാബു, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മേയര്‍ അഡ്വ.കെ.ചന്ദ്രിക, പാലോട് രവി എം.എല്‍.എ, ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാമൂഹിക സാമുദായിക നേതാക്കള്‍ എന്നിവര്‍ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു. രാഷ്ട്രപതിക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രസഹമന്ത്രി കെ.സി.വേണുഗോപാല്‍, മന്ത്രി കെ.സി.ജോസഫ് എന്നിവരുമുണ്ടായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+