കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം വിരുദ്ധ സിനിമ: നിര്‍മ്മാതാവിന് തടവ്

  • By Nisha Bose
Google Oneindia Malayalam News

കാലിഫോര്‍ണിയ: ഇന്നസെന്‍സ് ഓഫ് മുസ്ലീംസ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ നക്കൗല ബസ്സെലെയ്ക്ക് ഒരു വര്‍ഷം തടവ്. കാലിഫോര്‍ണിയ കോടതിയുടേതാണ് ഉത്തരവ്. എന്നാല്‍ സിനിമ നിര്‍മ്മിച്ച കുറ്റത്തിനല്ല ഇയാള്‍ക്ക് തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. 2010ല്‍ ബാങ്ക് തട്ടിപ്പ് നടത്തിയ കേസിലാണ് ശിക്ഷ.

നക്കൗല നിര്‍മ്മിച്ച ചിത്രം ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ചിത്രത്തിലെ 13 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് പല രാജ്യങ്ങളിലേയും യുഎസ് കോണ്‍സുലേറ്റുകള്‍ക്കു നേരേ ആക്രമണങ്ങളുണ്ടായിരുന്നു.

മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ അറബ് പതിപ്പ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയായിരുന്നു. ഇതിനിടെ ചിത്രം നിര്‍മ്മിച്ച നക്കൗലയ്‌ക്കെതിരെ അതില്‍ അഭിനയിച്ച നടി കോടതിയെ സമീപിച്ചിരുന്നു. തന്നെ നക്കൗല തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നായിരുന്നു നടിയുടെ ആരോപണം.

സിനിമ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ കാണിച്ച സ്‌ക്രിപ്റ്റില്‍ നബിയെ കുറിച്ചോ ഇസ്ലാം മതത്തെ കുറിച്ചോ പരാമര്‍ശമുണ്ടായിരുന്നില്ല. വിവാദമായ രംഗങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ചിത്രം നെറ്റിലൂടെ പ്രചരിക്കുന്നതിനെ തുടര്‍ന്ന് തനിക്ക് വധഭീഷണിയുണ്ടെന്നായിരുന്നു നടിയുടെ പരാതി. ഈ വര്‍ഷം ആദ്യമാണ് സിനിമ ഹോളിവുഡില്‍ പ്രദര്‍ശനത്തിനെത്തിയത്.

English summary
Nakoula Basseley Nakoula, the man behind controversial movie "Innocence of Muslims", gets one year in prison after admitting to violating his probation stemming from a 2010 bank fraud conviction. He will be placed on supervision for four years upon his release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X