13കാരിയെ പീഡിപ്പിച്ച് അച്ഛനും സഹോദരനും അറസ്റ്റില്‍

ധര്‍മടം കിഴക്കെ പാലയാട്ടെ കൈരളി വായനശാലക്ക് സമീപം ഏലിപ്രംതോട്ടിലെ അരൂസി എന്ന അരുണ്‍കുമാറി(45)നെയും ഇയാളുടെ 15 വയസ്സുള്ള മകനെയുമാണ് റിമാന്റിലായത്. അരുണ്‍കുമാറിനെ 14 ദിവസത്തേക്കും സഹോദരനെ ഏഴു ദിവസത്തേക്കും തലശേരി ജുവനൈല്‍ ഹോമിലേക്കുമാണ് അയച്ചത്.
വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടശേഷം പെണ്‍കുട്ടി വീട്ടില്‍ പോകാതെ നിന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപികമാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് അച്ഛനും സഹോദരനും പീഡിപ്പിക്കുന്ന വിവരം തുറന്നുപറഞ്ഞത്.
11 വയസ്സുമുതല്‍ പീഡനത്തിനിരയാകുന്നുണ്ടെന്നും കുട്ടി പറഞ്ഞു. തുടര്‍ന്ന് അധ്യാപകര്‍ ജനപ്രതിനിധികളെ വിവരം അറിയിച്ചു. വൈകിട്ട് ആറോടെ ജനപ്രതിനിധികളും അധ്യാപകരുമൊത്ത് ധര്‍മടം പോലീസ് സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഉടന്‍ കുട്ടിയുടെ വീട്ടിലെത്തിയ പോലീസ് അച്ഛനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലായ പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് അന്വേഷണം അമ്മാവന്മാരിലേക്കു നീളാന്‍ കാരണമായത്. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാവുമെന്നാണ് പോലീസ് നല്കുന്ന സൂചന.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ 15 വയസ്സുള്ള സഹോദരി 2010 ആഗസ്തില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയിരുന്നു. കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛനെ അന്ന് പോലീസ് ചോദ്യംചെയ്തിരുന്നു. പക്ഷേ, അന്വേഷണം പാതിവഴിയില്‍ മുടങ്ങി.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു. അന്നത്തെ സംഭവത്തില്‍ അധികൃതര്‍ കാണിച്ച അലംഭാവമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് ഇടയാക്കിയത്. ചേച്ചിയുടെ ആത്മഹത്യയില്‍ അച്ഛനും അമ്മാവന്മാര്‍ക്കും പങ്കുണ്ടെന്ന് പതിമൂന്നുകാരി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications