കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിദ്ദയില്‍ തീപിടുത്തത്തില്‍ 2 മലയാളികള്‍ മരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Fire
ജിദ്ദ: ജിദ്ദ ഷറഫിയയില്‍ ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ ഒരേ മുറിയില്‍ താമസിക്കുന്ന മധ്യവയസ്‌കനും മകനും മരിച്ചു. നിലമ്പൂര്‍ കാളികാവ് ചോക്കാട് സ്വദേശികളായ എരേശന്‍ തൊടി പൂങ്കുഴിയില്‍ മൊയ്തീന്‍ കുട്ടി എന്ന നാണി ഹാജി ( 55 ), മകന്‍ മുഹമ്മദ് ശബാബ് (29 ) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. മുറിയിലെ എസി യില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം. തീയും പുകയും ഉയര്‍ന്ന മുറിയില്‍ ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്.

പത്തുവര്‍ഷമായി മൊയ്തീന്‍കുട്ടി ജിദ്ദയിലെ സാഹിര്‍ ട്രാക്ടര്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്നവര്‍ക്ക് പരിക്കില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X