Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന്

Parliament
ദില്ലി: ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്നു പാര്‍ലമെന്റ് ആവശ്യപ്പെട്ടു. ബലാത്സംഗക്കേസ് പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നതു സഭയുടെ പൊതു വികാരമാണെന്നു ലോക് സഭാ സ്പീക്കര്‍ മീര കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മീര കുമാര്‍ ആവശ്യപ്പെട്ടു.

ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സഭയില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങളാണ് ആദ്യം രംഗത്ത് വന്നത്.
ഇത്തരം കേസുകളില്‍ കുറ്റവാളികള്‍ക്കു വധശിക്ഷ നല്‍കണമെന്നു ലോക് സഭാ പ്രതിപക്ഷ നേതാവ് സുഷമസ്വരാജ് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു നടത്തിയ ചര്‍ച്ചയില്‍ സംഭവത്തെ കക്ഷികള്‍ രൂക്ഷമായി അപലപിച്ചു.

ബലാത്സംഗക്കേസുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നു വനിത കമ്മിഷന്‍ അധ്യക്ഷ ഗിരിജ വ്യാസ് ആവശ്യപ്പെട്ടു.

വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യസഭയില്‍ ടി.എന്‍. സീമയുടെ നേതൃത്വത്തില്‍സിപിഎം അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുന്‍ സ്പീക്കര്‍ നജ്മ ഹെപ്തുള്ള അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സഭയില്‍ ഹാജരാകണമെന്നു ബിജെപി ആവശ്യപ്പെട്ടു. ബിജെപി അംഗം മായ സിങ് ആണു നോട്ടിസ് നല്‍കിയത്. വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കുമെന്നു രാജ്യസഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി അറിയിച്ചു.

രാജ്യസഭയില്‍ ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡുവാണ് പ്രശ്‌നം ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ ക്രമസമാധാന നില തകിടം മറിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷം ഒന്നടങ്കം കുറ്റപ്പെടുത്തി. അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ചു ജവഹര്‍ലാല്‍ നെഹ്‌റു യുനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+