ബലാത്സംഗം: ജീവിതാന്ത്യം വരെ തടവ് മതിയെന്ന് സിപിഎം

ഇത്തരം കുറ്റകൃത്യത്തിന് ജീവിതകാലം മുഴുവന്‍ കഠിനതടവ് നല്‍കണം. മറ്റു രൂപത്തിലുള്ള ബലാല്‍സംഗത്തിന് പരമാവധി ജീവപര്യന്തം ശിക്ഷ നല്‍കണം. തുടങ്ങി പന്ത്രണ്ടോളം സുപ്രധാന നിര്‍ദേശങ്ങളാണ് സിപിഐ എം നല്‍കിയിട്ടുള്ളത്.സ്ത്രീ പീഡനത്തിനെതിരെയുള്ള നിയമം കൊണ്ടു വരുന്നതിന് രൂപീകരിച്ച ജസ്റ്റിസ് വര്‍മ്മ കമീഷന് സിപിഐ എം നിര്‍ദേശങ്ങളും ഭേദഗതികളും നിര്‍ദേശിച്ചു.
ബലാത്സംഗം ചെയ്ത് സ്ത്രീകളെ കൊലപ്പെടുത്തുന്ന സംഭവങ്ങളില്‍ ഇപ്പോള്‍ തന്നെ വധശിക്ഷ നല്‍കാനുള്ള നിയമങ്ങളുണ്ടെന്നും പാര്‍ട്ടി വിശദീകരിയ്ക്കുന്നു. ഒരുകാരണവശാലും കരട് ബില്ലില്‍ പറയുന്ന കുറഞ്ഞ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ പാടില്ല. എന്തെങ്കിലും ഒഴിവ്കഴിവ് ചൂണ്ടിക്കാട്ടി കുറഞ്ഞ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ സഹായിക്കുന്ന ഒരുവ്യവസ്ഥയും നിയമത്തില്‍ ഉണ്ടാകരുത്.
കേസുകള്‍ സമയബന്ധിതമായി തീര്‍ക്കണം. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന വിധത്തില്‍ അതിവേഗ കോടതികള്‍ സ്ഥാപിയ്ക്കണം. കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ ഒരുതരത്തിലുള്ള അപ്പീലും അനുവദിക്കരുത്. സമയബന്ധിതമായി തീര്‍ക്കാന്‍ ഇതാവശ്യമാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.
സമയത്ത് പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതിലടക്കം, നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ഇവര്‍ക്കുള്ള കുറഞ്ഞ ശിക്ഷ നിയമത്തില്‍ വ്യക്തമാക്കണമെന്നും പാര്‍്ട്ടി നിര്‍ദ്ദേശിയ്ക്കുന്നു.
അതേസമയം കുറ്റവാളികള്‍ക്ക് ജീവപര്യന്തവും ജീവിതാന്ത്യം വരെ ജയില്‍ ശിക്ഷ വിധിയ്ക്കാവുന്നതുമായ തരത്തില്‍ നിയമഭേദഗതി വരുത്തണമെന്നാണ് സിപിഐയുടെ നിലപാട്. വധശിക്ഷ ഏര്‍പ്പെടുത്തണമെന്നാണ് മുറവിളി ഉയരുന്നതെങ്കിലും ആര്‍ക്കും ഒരാളുടെ ജീവനെടുക്കാന്‍ അവകാശമില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications